- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോൾഡ്‌നസ് ഓവർ ലോഡഡ്; വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് വധു; വൈറലായി വധുവിന്റെ വീഡിയോ
വിവാഹ വേഷത്തിൽ നാണം കുണുങ്ങിയാണ് പണ്ടൊക്കെ വധു വേദിയിലെത്തിയിരുന്നത്. കാലം മാറി ന്യൂ ജനറേഷൻ എത്തിയതോടെ വിവാഹ സങ്കൽപ്പം അടിമുടി മാറി. ആടിയും പാടിയും വധു സ്റ്റേജിലെത്തി തുടങ്ങി. ഇപ്പോഴിതാ വിവാഹിതയായി വരന്റെ വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്ന വധുവാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. വരനെ അരികിലിരുത്തി വരന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയത് പോകുന്ന വധുവിന്റെ വീഡിയോയ്ക്ക് വലിയ കമന്റാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
കൽക്കട്ട സ്വദേശിയും പ്രശസ്ത ഷെഫുമായ സ്‌നേഹ സിംഗിയാണ് ഭർത്താവ് സൗഗത് ഉപാധ്യായയെ അരികിലിരുത്തി വാഹനമോടിച്ച് പോകുന്നത്. ബോൾഡ്‌നസ് ഓവർലോഡ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതോടെ ആശുംസയുമായി സോഷ്യൽ മീഡിയ ഒന്നടങ്കം എത്തി.
പ്രണയകാലത്തും സൗഗതിനെ അരികിലിരുത്തി വാഹനമോടിച്ചിരുന്നത് താനാണെന്നും വിവാഹദിനത്തിൽ അതു പിന്തുടരുകയായിരുന്നുവെന്നും സ്‌നേഹ പറയുന്നു. ഡ്രൈവിങ് പോലുള്ള കാര്യങ്ങൾ സ്ത്രീകൾക്ക് പരാശ്രയമില്ലാതെ ചെയ്യാൻ കഴിയേണ്ടതാണെന്നുള്ള സന്ദേശമാണ് സ്‌നേഹ പകരുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്യുന്നു.