- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവില്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശിലെ സിദ്ധിയിൽ 45കാരന്റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് വെട്ടി മാറ്റി 32കാരി; ഇരുവർക്കുമെതിരെ കേസെടുത്ത് പൊലീസ്
ഭോപ്പാൽ: ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച 45കാരന്റെ ജനനേന്ദ്രിയും അരിവാളുകൊണ്ട് വെട്ടി മാാറ്റി 32കാരി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹായിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. യുവതി തന്നെയാണ് പൊലീസ് ഔട്ട് പോസ്റ്റിൽ എത്തി വിവരം അറിയിച്ചത്.
വ്യാഴാഴ്ച ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ യുവതിയും 13 വയസുകാരൻ മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇക്കാര്യം മനസിലാക്കിയ പ്രതി രാത്രി 11 മണിയോടെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. പ്രതിയെ കണ്ട് കള്ളൻ എന്ന് കരുതി ഭയന്ന് യുവതിയുടെ മകൻ പുറത്തേക്ക് ഓടി. തുടർന്ന് 45കാരനായ സഞ്ജയ് ഗാന്ധി എന്ന പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വീട്ടിൽ കയറിക്കൂടിയ സഞ്ജയ് ഗാന്ധി യുവതിയെ മർദിച്ചു. തുടർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം പ്രതിയും യുവതിയുമായി മൽപ്പിടുത്തം നടത്തി.
ഇതിനിടെ കൈയിൽ കിട്ടിയ അരിവാൾ ഉപയോഗിച്ച് സ്ത്രീ 45 കാരന്റെ ജനനേന്ദ്രിയം വെട്ടി മാറ്റുകയായിരുന്നു. പുലർച്ചെ 1.30ഓടെ യുവതി പൊലീസ് ഔട്ട് പോസ്റ്റിൽ എത്തി വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് ഇവരുടെ വീട്ടിൽ എത്തി ഗുരുതരമായി പരുക്ക് പറ്റിയ സഞ്ജയ് ഗാന്ധിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്