- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതാസക്തികളിന്മേൽ വിജയം നേടുന്നതിനുള്ള അവസരമാണ് നോമ്പാചരണം-റവ.നോബിൾ
ഡാളസ്: മനുഷ്യജീവിതത്തെ തളച്ചിട്ടിരിക്കുന്ന ആസക്തികളിന്മേൽ വിജയം നേടുന്നതിനുള്ള അവസരമാണ് നോമ്പാചരണത്തിലൂടെ നാം നേടിയെടുക്കേണ്ടതെന്ന് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുൻ വികാരിയും, ചെങ്ങമനോട് ഇമ്മാനുവേൽ മാർത്തോമാ ചർച്ച് വികാരിയുമായ റവ.എ.പി. നോബിൾ ഉദ്ബോധിപ്പിച്ചു.
മാർച്ച് 19 വെള്ളഇയാഴ്ച വൈകീട്ട് നോമ്പാചരണത്തോടനുബന്ധിച്ചു സൂം വഴി സംഘടിപ്പിച്ച ധ്യാനയോഗത്തിൽ മുഖപ്രസംഗം നടത്തുകയായിരുന്നു നോബിളച്ചൻ.
മത്തായി 27-ാം അദ്ധ്യായം മൂന്നു മുതൽ 5 വരെയുള്ള വാക്യങ്ങളെ അധികരിച്ചു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഗലീലക്കാരനല്ലാത്ത ഏക വ്യക്തി ഇസ്തര്യോത്ത് യൂദയുടെ ജീവിതത്തിൽ സംഭവിച്ച ഉയർച്ചകളേയും താഴ്ചകളേയും കുറിച്ചു അച്ചൻ സവിസ്തരം പ്രതിപാദിച്ചു.
ഉന്നതമായ അവസ്ഥയിലേക്ക് വിളിക്കപ്പെട്ടവനായിരുന്നുവെങ്കിലും, പാപത്തിന്റെ അഗാധ ഗർത്തയിലേക്ക് വീണപോയ, ക്രിസ്തുവിനോടൊപ്പം മൂന്നരവർഷം ഒന്നിച്ചു ജീവിച്ചിട്ടും യേശുവിനെ മനസ്സിലാക്കാൻ കഴിയാതെ ജീവിതത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിപോയ, സ്നേഹത്തിന്റെ അടയാളമായ ചുംബനത്തെ വഞ്ചനയുടെ പര്യായമായി മാറ്റിയ, കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിൽ ക്രിസ്തുവിന്റെ അടുക്കൽ വന്ന് പശ്ചാത്തപിക്കുന്നതിന് പകരം, മഹാപുരോഹിതരുടെ അടുക്കൽ ചെന്ന് കുറ്റം ഏറ്റുപറഞ്ഞു. പാപമോചനത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയ യൂദാ ഇന്ന് സമൂഹത്തിന്റെ മുമ്പിൽ ഉയർത്തിയിരിക്കുന്ന അത്ഭുതകരമായ മാതൃകകളെ കുറിച്ചു നോമ്പാചാരണത്തിന്റെ ഈ നാളുകളിൽ നാം ബോധവാന്മാരാകുകയും, അതിനെ പാടെ ഉപേക്ഷിക്കുവാൻ പ്രതിജ്ഞയെടുക്കുകയും വേണമെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു.
ഇന്ന് സമൂഹത്തിൽ പ്രകടമാകുന്ന ആത്മഹത്യ പ്രവണതകളിലേക്ക് മനുഷ്യരെ നയിക്കുന്നതു തന്നെ സ്നേഹിക്കുന്നതിനോ, തനിക്ക് പ്രവർക്കുന്നതിനോ, ആഗ്രഹിക്കുന്നതിനെ യാതൊന്നും ഇല്ല, എന്ന ചിന്തയാണ്. എന്നാൽ ജീവിതത്തെ പൂർണ്ണമായും ക്രിസ്തുവിന്റെ കരങ്ങളിൽ നാം സമർപ്പിക്കുമ്പോൾ ഈ ചിന്തകളിൽ നിന്നും മോചനം ലഭിക്കുമെന്നും അച്ചൻ ഓർമ്മപ്പെടുത്തി. വികാരി. റവ.മാത്യൂ ജോസഫ് അച്ചൻ സ്വാഗതവും, സെക്രട്ടറി തോമസ് ഈശോ നന്ദിയും പറഞ്ഞു.