- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്; രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ ചാർജിങ് പോയന്റുകൾ ഓഫാക്കും
കൊല്ലം: തീവണ്ടികളിലെ എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി. തീപ്പിടിത്തസാധ്യതയുള്ളതിനാലാണ് റെയിൽവേയുടെ വിലക്ക്. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായി ഓഫാക്കിയിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ചവരുത്തുന്ന എ.സി. മെക്കാനിക് അടക്കമുള്ള ജീവനക്കാർക്ക് ദക്ഷിണ റെയിൽവേ താക്കീത് നൽകിയിട്ടുണ്ട്.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഒട്ടേറെ തീവണ്ടികളിൽ ചാർജിങ് പോയിന്റുകൾ രാത്രി ഓഫാക്കാറില്ലെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മിന്നൽപ്പരിശോധനകൾ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യം സർക്കുലർ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
രാത്രി ചാർജ് ചെയ്യാനിടുന്ന മൊബൈലും ലാപ്‌ടോപ്പും മറ്റും ചൂടായി അപകടമുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം അപകടസാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി.