- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയെ അമേരിക്ക 200 വർഷം അടിമകളാക്കി; വീണ്ടും വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂൺ: ഇന്ത്യയെ അമേരിക്ക 200 വർഷം അടിമകളാക്കിയെന്ന വിവാദ പരാമർശവുമായി ഉത്തരഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. പെൺകുട്ടികൾ കീറിയ ജീൻസ് ഇടരുതെന്ന് പറഞ്ഞ് വിവാദത്തിലായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുതിയ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാൾ മുന്നിലാണെന്ന് ചൂണ്ടിക്കാട്ടവെയാണ് ഉത്തരഖണ്ഡ് മുഖ്യമന്ത്രി അമേരിക്കയെക്കുറിച്ചുള്ള പ്രസ്താവനയും നടത്തിയത്. 'നമ്മെ 200 വർഷക്കാലം അടിമകളാക്കുകയും ലോകം മുഴുവൻ ഭരിക്കുകയും ചെയ്ത അമേരിക്കയിപ്പോൾ കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനായി ബുദ്ധിമുട്ടുകയാണ്'- റാവത്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ലോകത്ത് ആരോഗ്യ പരിപാലനത്തിൽ മുന്നിൽ നിൽക്കുമ്പോഴും അമേരിക്കയിൽ 50 ലക്ഷം കോവിഡ് മരണങ്ങളാണുള്ളതെന്ന് തിരത് സിങ് റാവത്ത് പറഞ്ഞു. അവർ വീണ്ടും ലോക്ഡൗണിലേക്ക് പോവുകയാണ്. ഇന്ത്യയിൽ മോദിക്ക് പകരം മറ്റാരെങ്കിലുമാണ് പ്രധാനമന്ത്രി ആയിരുന്നതെങ്കിൽ എന്താവുമായിരുന്നെന്ന് പറയാൻ കഴിയില്ല. നമ്മൾ ഒരു മോശം അവസ്ഥയിലായിരുന്നെന്നും പ്രധാനമന്ത്രി നമുക്ക് ആശ്വാസം നൽകിയെന്നും റാവത്ത് പറഞ്ഞു.