- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ ഹണിട്രാപ്പെന്ന് വിമത സ്ഥാനാർത്ഥി; ഹണിട്രാപ്പിന്റെ വിശദാംശം സമയം വരട്ടെ, പറയാമെന്നും മറുപടി; മാവേലിക്കരയിലെ ബിജെപി വിമതൻ സുഭാഷ് പറഞ്ഞത്

X
മാവേലിക്കര: ബിജെപി മണ്ഡലം ഭാരവാഹികളുടെത് ഹണിട്രാപ് രാഷ്ട്രീയമാണെന്നു മാവേലിക്കരയിലെ വിമത ബിജെപി സ്ഥാനാർത്ഥി വള്ളികുന്നം കന്നിമേൽ ചിറ്റൂർ കിഴക്കതിൽ ബി സുഭാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിയുടെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിക്കുന്നതിനാണ് താൻ മത്സരരംഗത്തുവന്നത്.
ബിജെപിയുടെ കീഴ്ഘടകം മുതൽ പ്രവർത്തിച്ച സുഭാഷ്, 2020 വരെ ചെന്നിത്തല പഞ്ചായത്ത് ജനറൽ സെക്രട്ടറി, മണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കർഷക മോർച്ച ജില്ലാ ട്രഷറർ, ജില്ലാ ജനറൽ സെക്രട്ടറി, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതല വഹിച്ചു. ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറിയുമായിരുന്നു.
ഹണിട്രാപ്പിന്റെ വിശദാംശം വെളിപ്പെടുത്താൻ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ സമയം വരട്ടെ, പറയാമെന്നായിരുന്നു സുഭാഷിന്റെ മറുപടി.
Next Story

