ലയാള സിനിമയിൽ ബാാലതാരമായി എത്തിയ നായിക നിരയിലേക്ക് ചുവട് മാറ്റിയിരിക്കുന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലൂടെ മലയാള സിനിമയിൽ സജീവമായി നിൽ്കകുന്ന എസ്തർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോയ്ക്കു നൽകിയ അടിക്കുറിപ്പ് ആണ് ഇപ്പോൾ യുവാക്കൾക്കിടയിലെ ചർച്ചാ വിഷയം. തനിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് എസ്തർ. സിംഗിൾ ലൈഫ് എന്ന് പറഞ്ഞ് ഒരു മാളിൽ നിൽക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Esther Anil (@_estheranil)

'എനിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്' എന്നാണ് ചിത്രത്തോടൊപ്പം എസ്തർകുറിച്ചിരിക്കുന്നത്. ചിത്രം ചർച്ചയായതോടെ രസകരമായ കമന്റുകളും എത്തുന്നുണ്ട്.

പിന്നെന്തിനാ മുത്തേ ഈ ചേട്ടൻ, എന്നെ ബോയ്ഫ്രണ്ട് ആക്കുമോ?, ഞാൻ ഇവിടെ തന്നെയുണ്ട് മോളേ, എന്തൊക്കെയാണ് സങ്കൽപ്പങ്ങൾ എന്നു കൂടി പറയണം എന്നിങ്ങനെയാണ് ചില കമന്റുകൾ.