- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ദുർഗ കൃഷ്ണയുടെ വിവാഹം ഏപ്രിൽ അഞ്ചിന്; വരൻ നിർമ്മാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രൻ
നടി ദുർഗ കൃഷ്ണ വിവാഹിതയാകുന്നു. ദീർഘകാല പ്രണയത്തിനൊടുവിൽ നിർമ്മാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ താലി ചാർത്തുന്നത്. ഏപ്രിൽ അഞ്ചിനാണ് ഇരുവരുടേയും വിവാഹം. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് വിവാഹ വാർത്ത ആരാധകർക്കായി പങ്കുവെച്ചത്. ഇേസവ് ദി ഡേറ്റ് ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഇരുവരുടേയും പ്രണയം നേരത്തെ വാർത്തയായിരുന്നു. കഴിഞ്ഞ നാലു വർഷമായി അർജുനുമായി പ്രണയത്തിലാണെന്ന് ദുർഗ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അർജുനുമൊത്തുള്ള ചിത്രങ്ങൾ താരം നേരത്തെയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.