- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2016 മുതൽ പിഎസ് സി നൽകിയത് 1,56,554 നിയമന ശുപാർശ; പിഎസ്‌സി ചെയർമാൻ
തിരുവനന്തപുരം: 2016 മെയ് മുതൽ 2021 ഫെബ്രുവരി 28 വരെ പിഎസ്‌സി നൽകിയത് 1,56,554 നിയമന ശുപാർശ ആണെന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ.
2016നു മുൻപ് കെഎസ്ആർടിസിയിലേക്ക് നാലായിരത്തോളം നിയമന ശുപാർശ നൽകിയിരുന്നു. അവരുടെ നിയമനം നടന്നത് 2016നു ശേഷമാണ്. അതു കൂടി ചേർത്താൽ ആകെ എണ്ണം 1,60,585 ആകുമെന്നും അദ്ദേഹം അറിയിച്ചു.
2016 മെയ് മുതൽ നടത്തിയ നിയമനഃശുപാർശ സംബന്ധിച്ചു പിഎസ്‌സിയുടെ കൈവശം വ്യക്തമായ കണക്കുകൾ ഉണ്ട്. ഇതിനിടെ വിവരാവകാശ നിയമപ്രകാരം സ്പാർക്കിൽ നിന്നു ലഭിച്ചെന്ന രീതിയിൽ മറ്റൊരു കണക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഈ നിയമനക്കണക്ക് സ്പാർക്ക് വഴി ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടേതു മാത്രമാണ്. ഇതാണ് ആകെ നടന്ന നിയമനമെന്നു തെറ്റിദ്ധരിപ്പിക്കുകയാണു ചിലർ.
Next Story