- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് 18 സംസ്ഥാനങ്ങളിൽ; കോവിഡ് കേസുകൾ വർധിക്കുന്നതിനു കാരണം പുതിയ തരം വൈറസ് എന്ന് ആശങ്ക
ന്യൂഡൽഹി: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ തരം കൊറോണ വൈറസ് 18 സംസ്ഥാനങ്ങളിൽ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബ്രിട്ടനും ദക്ഷിണാഫ്രിക്കയും അടക്കം വിദേശത്തുനിന്ന് എത്തിയതുൾപ്പെടെ മുൻപു കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങൾക്കു പുറമേയാണ് പുതിയ ഇനം വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇപ്പോൾ രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനു കാരണം പുതിയ തരം വൈറസാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തു കോവിഡിന്റെ രണ്ടാം തരംഗം സംബന്ധിച്ച ഭീതി നിലനിൽക്കെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
രാജ്യത്താകെ 736 സാംപിളുകളിലാണ് വൈറസിന്റെ ബ്രിട്ടിഷ് വകഭേദം റിപ്പോർട്ട് ചെയ്തത്. 34 പേർക്ക് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരാളിൽ ബ്രസീൽ വകഭേദവും കണ്ടെത്തിയെന്നും സർക്കാർ വ്യക്തമാക്കി. പത്തു ദേശീയ ലബോറട്ടറികളിൽ നടത്തിയ ജീനോം സീക്വൻസിങ്ങിനു ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.