- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അനിയന്ത്രിത അഭയാർത്ഥി പ്രവാഹം: പ്രശ്നപരിഹാരത്തിന് ബൈഡൻ കമലാഹാരിസിനെ ചുമതലപ്പെടുത്തി
വാഷിങ്ടൺ ഡിസി: അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന അഭയാർത്ഥി പ്രവാഹത്തിന് അടിയന്തിര നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതു പ്രസിഡന്റ് ബൈഡൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ചുമതലപ്പെടുത്തി.
സെൻട്രൽ അമേരിക്കൻ രാജ്യങ്ങളായ എൽസൽവദോർ, ഹോണ്ടുറസ്, ഗ്വാട്ടമാല, മെക്സിക്കൊ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി നയതന്ത്രതലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യ വ്യക്തി കമലാഹാരിസാണെന്ന് മാർച്ച് 24ന് ബൈഡൻ പറഞ്ഞു. സതേൺ ബോർഡറിലൂടെ നുഴഞ്ഞുകയറുന്ന മാതാപിതാക്കളുടെ സാന്നിധ്യമില്ലാത്ത കുട്ടികളാണ് അമേരിക്കൻ ഭരണകൂടത്തിന് വലിയ തലവേദനയായി മാറിയിരിക്കുന്നത്.
ട്രമ്പ് പ്രസിഡന്റായിരുന്നപ്പോൾ കൊണ്ടുവന്ന ഇമ്മിഗ്രേഷൻ നിയമങ്ങൾ ഇത്തരം നുഴഞ്ഞുകയറ്റം ഫലപ്രദമായി തടയുന്നതിൽ വിജയിച്ചിരുന്നു. എന്നാൽ ബൈഡൻ ഭരണകൂടം അധികാരമേറ്റതോടെ ഈ നിയമങ്ങളെയും പിൻവലിച്ചതു അനധികൃത കുടിയേറ്റക്കാർക്ക് എളുപ്പത്തിനു അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് അവസരം ഒരുക്കി.
ബൈഡന്റെ ഈ തീരുമാനത്തിനെതിരെ രാജവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇനിയും ഇത് നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സുരക്ഷിതത്വം തന്നെ അപകടത്തിലാകുമെന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്.
കമലാഹാരിസിന്റെ അറ്റോർണി ജനറൽ എന്ന വ്യക്തി പ്രഭാവവും, ഭരണതലത്തിലുള്ള അനുഭവസമ്പത്തും അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് ബൈഡൻ കണക്കുകൂട്ടുന്നത്. ഇത് കടുത്തൊരു വെല്ലുവിളിയാണെന്നും, എന്നാൽ പ്രസിഡന്റ് ഏൽപിച്ച ഉത്തരവാദിത്വം പൂർണ്ണമായും നിറവേറ്റാൻ ശ്രമിക്കുമെന്നും കമലഹാരിസ് പ്രതികരിച്ചു.