- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
45നു മേൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ഏപ്രിൽ ഒന്നു മുതൽ; പ്രതിദിനം രണ്ടരലക്ഷം പേരെ പങ്കെടുപ്പിക്കും: ഈ വിഭാഗത്തിലെ വാക്‌സിനേഷൻ 45 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തു 45നു മേൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും. പ്രതിദിനം 2.50 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതുവഴി ഈ വിഭാഗക്കാരിലെ വാക്‌സിനേഷൻ 45 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാക്‌സിനേഷനു വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ചർച്ച ചെയ്തു.
സർക്കാർസ്വകാര്യ ആശുപത്രികളിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. തിരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകൾ തുടങ്ങിയവ വരുന്ന സാഹചര്യത്തിൽ വാക്‌സീൻ സ്വീകരിച്ചു സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. 45 വയസ്സു കഴിഞ്ഞവർക്കു കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തും വാക്‌സിനേഷൻ കേന്ദ്രത്തിൽ രേഖകൾ ഹാജരാക്കിയും വാക്‌സീൻ സ്വീകരിക്കാമെന്ന് ആരോഗ്യവകുപ്പ്. പോർട്ടലിൽ വൈകാതെ jജിസ്‌ട്രേഷനുള്ള ഓപ്ഷൻ നൽകും. 45 വയസ്സു കഴിഞ്ഞുവെന്നു തെളിയിക്കുന്ന രേഖയാണ് ഇതിൽ അപ്ലോഡ് ചെയ്യേണ്ടത്.
ഇപ്പോൾ കൈവശമുള്ള ആധാർ ഉൾപ്പെടെയുള്ള സർക്കാർ അംഗീകൃത രേഖ ഇതിനായി ഉപയോഗിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി വാക്‌സീൻ സ്വീകരിക്കാം. പ്രായം തെളിയിക്കുന്ന രേഖ ഇവിടെ ഹാജരാക്കിയാൽ മാത്രമേ കുത്തിവയ്പ് എടുക്കുകയുള്ളൂ. 45 മുതൽ 59 വയസ്സുവരെയുള്ളവരിൽ ഗുരുതര രോഗമുള്ളവർക്കാണ് ഇപ്പോൾ വാക്‌സീൻ നൽകുന്നത്. അതിനു ചികിത്സാരേഖ ഹാജരാക്കണം. ഏപ്രിൽ ഒന്നു മുതൽ 45 കഴിഞ്ഞവർ ചികിത്സ രേഖ ഹാജരാക്കേണ്ടതില്ല. എന്നാൽ എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം.