ണികളിൽ ആവേശം വാരി വിതറി ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദ നാലു ജില്ലകളിൽ നടത്തിയ റോഡ് ഷോയ്ക്ക് വൻ വരവേൽപ്പ്. യുഡിഎഫിനെയും എൽഡിഎഫിനേയും ഒരുപോലെ വിമർശിച്ച പ്രസംഗത്തിൽ കേരളത്തിലെ വോട്ടർമാർ ബിജെപിയെ സ്വീകരിക്കേണ്ട സമയമായെന്ന ഓർമപ്പെടുത്തലും റോഡ്‌ഷോയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്തും ത്രികോണ മത്സരം നടക്കുന്ന നേമത്തിനും പുറമേ മ വാടാനപ്പള്ളിയിലും തൊടുപുഴയിലും അദ്ദേഹം റോഡ്‌ഷോയുമായി എത്തി.

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി സി.കെ. പത്മനാഭന്റെ പ്രചാരണത്തിനായി ധർമടം മണ്ഡലത്തിലെ ചക്കരക്കല്ലിലെത്തിയ നഡ്ഡ, ഇരുമുന്നണികളുടെയും അഴിമതി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞു. ജില്ലകളിലൂടെ പറന്നുള്ള തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നെങ്കിലും ആവേശം ഒട്ടും ചോരാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പര്യടന കേന്ദ്രങ്ങളിലെ പ്രസംഗത്തിലെ വിമർശനമുനകളിലേറെയും മുഖ്യമന്ത്രിക്കു നേരെയായിരുന്നു.

കേരളത്തിന്റെ ഏത് ആവശ്യവും നിറവേറ്റാൻ കേന്ദ്രം സന്നദ്ധമാണെന്ന ഉറപ്പും നഡ്ഡ നൽകി. കൊച്ചി മെട്രോ, ഗെയ്ൽ പാചകവാതക പൈപ്പ് ലൈൻ, ദേശീയപാത വികസനം തുടങ്ങി കേരളത്തിനു നൽകിയ കേന്ദ്രസഹായം എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. കയ്യിൽ പിടിച്ച മൈക്കുമായി തുറന്ന വാഹനത്തിൽ നിന്നു കൊണ്ടായിരുന്നു നഡ്ഡയുടെ പ്രസംഗം. കൈകുഴയുമ്പോൾ മൈക്ക് വലതുകയ്യിൽ നിന്ന് ഇടതു കയ്യിലേക്കൊന്നു മാറ്റിപ്പിടിക്കും. അത്രമാത്രം,

അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെയെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി സോളറിലെ സരിതയുടെ ഇടപെടലും സ്വർണക്കടത്തിൽ സ്വപ്നയുടെ ഇടപെടലും എടുത്തു കാട്ടി. സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം അദ്ദേഹത്തിന്റെ ഓഫിസിനു നേരെ നീണ്ടപ്പോൾ നിലപാടു മാറ്റിയതായും നഡ്ഡ വിമർശിച്ചു.

വാടാനപ്പള്ളിയിലായിരുന്നു മണലൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ റോഡ്‌ഷോ. എൻഡിഎ അധികാരത്തിലെത്തിയാൽ വിശ്വാസം സംരക്ഷിക്കുക മാത്രമല്ല, ക്ഷേത്രഭരണം വിശ്വാസികളെത്തന്നെ ഏൽപ്പിക്കുമെന്ന ഉറപ്പുമാണ് നഡ്ഡ തൊടുപുഴയിൽ നൽകിയത്. ത്രികോണമത്സരം നടക്കുന്ന നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണത്തിനായി നേമം ജംക്ഷൻ മുതൽ കരമന വരെയായിരുന്നു റോഡ് ഷോ.