- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷനും ശമ്പളവും തെരഞ്ഞെടുപ്പിന് മുന്നേ; ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ ട്രഷറികൾ പ്രവർത്തിക്കും
തിരുവനന്തപുരം: ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ (ഏപ്രിൽ രണ്ട്, നാല്) സർക്കാർ ട്രഷറികൾ പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് കാലത്ത് പെൻഷനും ശമ്പളവും മുടങ്ങാതിരിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് മുമ്പുതന്നെ ശമ്പളവും പെൻഷനും ലഭിക്കും.
പതിനൊന്നാം ശമ്പള പരിഷ്‌കരണ ഉത്തരവ് അനുസരിച്ചുള്ള പുതുക്കിയ നിരക്കിലുള്ള ശമ്പളവും പെൻഷനും ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നതിന് വേണ്ടിയാണ് പൊതുഅവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കിയതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഏപ്രിൽ മൂന്നിന് മുമ്പെ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായാണ് ക്രമീകരണമെന്നും ഉത്തരവിൽ പറയുന്നു.
ഈ ദിവസങ്ങളിൽ ഹാജരാകുന്ന ജീവനക്കാർക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ നിയന്ത്രിത അവധിയായിരിക്കും.
Next Story