- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനുദിനം പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നു; ദിവസേന കൊല്ലപ്പെടുന്നത് ശരാശരി 4000 പേർ; പ്രതിരോധത്തിൽ അലസത കാട്ടിയ ബ്രസീൽ ലോകത്തിന്റെ കണ്ണീരാകുമ്പോൾ നാലിൽ മൂന്നു പേർക്കും വാക്സിൻ നൽകിയിട്ടും ചിലിയിൽ രോഗക്കുതിപ്പ്

ഇന്ന് ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ നാലിലൊന്ന് ബ്രസീലിലാണ് സംഭവിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികൾ കോവിഡിന് കീഴടങ്ങി മരണം വരിക്കുമ്പോൾ ഇനി വരാനിരിക്കുന്നത് ഇതിലും വലിയ ദുരന്തമെന്ന മുന്നറിയിപ്പും ഉയർന്നു വരുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 2,400 പേർ മരണത്തിനു കീഴടങ്ങുന്ന ബ്രസീലിൽ അടുത്ത് ഏതാനും ആഴ്‌ച്ചകൾക്കകം അത് 3000 ആകുമെന്നും അധികം താമസിയാതെ തന്നെ പ്രതിദിന മരണസംഖ്യ 4000 ൽ എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
ഇതുവരെ 3 ലക്ഷത്തോളം കോവിഡ് മരണങ്ങളാണ് ബ്രസീലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ നിരക്കിൽ മുന്നോട്ടുപോവുകയാണെങ്കിൽ ഇത് ജൂലായ് മാസത്തോടെ 5 ലക്ഷത്തിലെത്തും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 5,48,000 പേർ മരണമടഞ്ഞ അമേരിക്കയെ കോവിഡ് മരണസംഖ്യയുടെ കാര്യത്തിൽ ബ്രസീൽ ഈ വർഷം അവസാനത്തോടെ പിന്തള്ളുമെന്നും പറയപ്പെടുന്നു. ചുരുങ്ങിയത് 12.3 ദശലക്ഷം പേരെങ്കിലും നിലവിൽ ബ്രസീലിൽ രോഗബാധിതരായി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജനിതകമാറ്റം സംഭവിച്ച പി 1 എന്ന വകഭേദം സജീവമായതോടുകൂടി വ്യാപനം ശക്തിപ്രാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുവാൻ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ സമ്പദ്ഘടനയെ രക്ഷിക്കാൻ എന്ന പേരിൽ പ്രസിഡണ്ട് പിൻവലിക്കുകയും ചെയ്തു. നിരവധി ഗവർണർമാരേയും മേയർമാരേയും, രോഗനിയന്ത്രണകാര്യത്തിൽ ഉപദേശിച്ചിരുന്ന ശാസ്ത്രജ്ഞന്മാരെല്ലാം പ്രസിഡണ്ടിന്റെ നടപടിയെ അപലപിക്കുകയാണ്. ആരോഗ്യ സംരക്ഷണരംഗം അടുത്തുതന്നെ തകർന്നടിയുമെന്നാണ് ഇവർ വിലയിരുത്തുന്നത്.
ചൈനീസ് വാക്സിനെ സംശയത്തിലാഴ്‌ത്തുന്ന ചിലിയിലെ രോഗവ്യാപനം
കോവിഡ് വാക്സിൻ കാര്യത്തിൽ അതിവേഗം നടപടികൾ തുടങ്ങിയ രാജ്യങ്ങളിൽ ഒന്നാണ് ചിലി. ജനസംഖ്യയുടെ മൂന്നിലൊന്നു പേർക്ക് ആദ്യ ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു. എന്നിട്ടും നിയന്ത്രിക്കാനാകാതെ രോഗവ്യാപനം തുടരുകയാണിവിടെ. ചൈനയുടെ കൊറോണ വാക് വാക്സിനുകളുടെ ഫലക്ഷമതയേയാണ് ഈ സാഹചര്യം ചോദ്യംചെയ്യുന്നത്. 70 വയസ്സിൽ അധികം പ്രായമുള്ളവരിൽ മിക്കവർക്കും വാക്സിൻ ലഭിച്ചുകഴിഞ്ഞു. ഇതുവരെ ആറ് ദശലക്ഷം പേർക്കാണ് ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്ത് വാക്സിൻ നൽകികഴിഞ്ഞത്.
അതിവ്യാപനശക്തിയുള്ള പുതിയ ഇനം വൈറസുകൾ സജീവമാകാൻ തുടങ്ങിയതോടെ രോഗവ്യാപനത്തിനും ശക്തികൂടി കഴിഞ്ഞ വ്യാഴാഴ്‌ച്ച മാത്രം 7,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏകദേശം ഇത്രയും തന്നെ ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞ ബ്രിട്ടനിൽ രോഗവ്യാപനം കാര്യമായി കുറയുമ്പോഴും ചിലിയിൽ അത് വർദ്ധിച്ചുതന്നെ വരികയാണ്.

