- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഡെ.സ്പീക്കർ സിഎ കുര്യന്റെ നിര്യാണത്തിൽ അനുശോചിച്ചു
മനാമ: മുതിർന്ന ട്രേഡ് യൂനിയൻ നേതാവും സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സിഎ കുര്യന്റെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള ഹമദ്ടൗൺ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. മുതിർന നേതാവായ ശ്രീ. രാംദാസ് അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
1960 കാലഘട്ടങ്ങളിൽ ബാങ്ക് ഉദ്യോഗം രാജി വച്ച് കൊണ്ട് സഖാവ് എം.എൻ ഗോവിന്ദൻ നായരുടെ നിർദ്ദേശാനുസരണം മൂന്നാറിലെ ദേവികുളം മേഖലയിലെ അസംഘടിതരായ തേയിലതോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായ പങ്ക് വഹിച്ചു. പീരുമേട് മണ്ഡലത്തിൽ നിന്നും മൂന്ന് തവണ അദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പത്താം കേരളനിയമസഭയുടെ ഡെ. സ്പീക്കറുമായിരുന്നു അദ്ദേഹം. തികഞ്ഞ മനുഷ്യസ്നേഹിയും കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ അടിത്തറ കെട്ടിപൊക്കുന്നതിൽ നിർണായകമായ പങ്കും വഹിച്ച അദ്ദേഹത്തിന്റെ വേർപാടിൽ അത്യഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി അനുസ്മരണ പ്രഭാഷണം നടത്തികൊണ്ട് അദ്ദേഹം സംസാരിച്ചു.
ഷൈജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിൽ കോർഡിനേഷൻ സെക്രട്ടറിഷാജിമൂതല, മേഖല സെക്രട്ടറി ശ്രീജിത്ത് മൊകേരി, എകെ സുഹൈൽ, ഷിജിൽ ചന്ദ്രമ്പേത്ത്, എംസി പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.