- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് കാരുണ്യാ പദ്ധതി തിരികെ കൊണ്ടുവരും: രമേശ് ചെന്നിത്തല
പാലാ: യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ ആദ്യത്തെ നൂറ് ദിവസത്തിനകം കെ എം മാണി ആവിഷ്‌ക്കരിച്ച കാരുണ്യാ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊല്ലപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫിൽ ചേക്കേറിയവർക്ക് എന്തുകൊണ്ടാണ് കാരുണ്യ പദ്ധതി എന്തുകൊണ്ട് തിരികെ കൊണ്ടുവരാൻ കഴിയാത്തതെന്ന് ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ സർവേയുടെ കാലമാണ്. പണം കൊടുത്താൻ ഏതു സർവ്വേയും ഉണ്ടാക്കാം. ഇരുനൂറ് കോടി രൂപയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പരസ്യത്തിനായി ഈ സർക്കാർ ചെലവൊഴിച്ചത്. അവർ സർക്കാരിനനുകൂലമായി എഴുതില്ലേ എന്ന് ചെന്നിത്തല ചോദിച്ചു. ഇതേ ആളുകളാണ് മാണി സി കാപ്പൻ ഉപതിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറഞ്ഞ് ഇളഭ്യരായത്. ഇവർക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത്. ആറാം തിയതി നടക്കുന്ന ജനങ്ങളുടെ സർവ്വേയിലാണ് യു ഡി എഫിന് വിശ്വാസം. ആ സർവ്വേയിൽ മുന്നിൽ വരാൻ പോകുന്നത് യു ഡി എഫ് ആയിരിക്കും. മറ്റെല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
റോയി മാത്യു എലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി മാണി സി കാപ്പൻ, മുൻ കേന്ദ്രമന്ത്രി പി സി തോമസ്, സജി മഞ്ഞക്കടവിൽ, ഫിലിപ്പ് ജോസഫ്, പ്രൊഫ സതീഷ് ചൊള്ളാനി, ബിജു പുന്നത്താനം, ജോയി സ്‌കറിയ, ആർ പ്രേംജി, ചാക്കോ തോമസ്, സി റ്റി രാജൻ, ആർ സജീവ്, ജോസ്‌മോൻ മുണ്ടയ്ക്കൽ, സലീം പി മാത്യു, ജോർജ് പുളിങ്കാട്, ടോം കോഴിക്കോട്ട്, മത്തച്ചൻ അരീപ്പറമ്പിൽ, മോളി പീറ്റർ, ഷൈൻ പാറയിൽ, അജി ജെയിംസ്, ജേക്കബ് അൽഫോൻസദാസ്, റോബി ഊടുപുഴ, ലിസി സണ്ണി, ബിന്ദു സെബാസ്റ്റ്യൻ, സിബി ജോസഫ്, ജോസഫ് കൊച്ചുകുടി, സണ്ണി മുണ്ടനാട്ട്, ബിനു വള്ളോംപുരയിടം എന്നിവർ പ്രസംഗിച്ചു.