പാലാ: പുണ്യഭൂമിയായ രാമപുരത്തെ ജനഹൃദയങ്ങൾ കീഴടക്കി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പര്യടനം.

രാജീവ് നഗറിൽ നിന്നാരംഭിച്ച പര്യടനം ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. രാമപുരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആവിഷ്‌ക്കരിച്ച 150 കോടിയുടെ രാമപുരം കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.

മോളി പീറ്റർ അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, ജോയി സ്‌കറിയ, സി റ്റി രാജൻ, ഷൈനി സന്തോഷ്, മത്തച്ചൻ പുതിയിടത്തുചാലിൽ, വി എ ജോസ് ഉഴുന്നാലിൽ, തോമസ് ഉഴുന്നാലിൽ, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേൽ, ആൽബിൻ ഇടമനഃശേരിൽ, സൗമ്യ സേവ്യർ, ജോഷി കുമ്പളത്ത്, ലിസമ്മ മത്തച്ചൻ, ഷാജി ഇല്ലിമൂട്ടിൽ, രാജൻ പുത്തന്മ്യാലിൽ, എം പി കൃഷ്ണൻനായർ, സാജു എം ഫിലിപ്പ്, ബെന്നി കച്ചിറമറ്റം, സന്തോഷ് കിഴക്കേക്കര, സഞ്ജു നെടുംകുന്നേൽ, ബൈജു മുണ്ടപ്ലാക്കൽ, സജി തുണ്ടത്തിൽ, സുധീർ കൊച്ചുപറമ്പിൽ, ബെന്നി കുളക്കാട്ടോലി, ചെറിയാൻ, അനിതാ രാജു, ജെമിനി സിന്നി, ജേക്കബ് അൽഫോൻസാദാസ്, ബെന്നി താന്നി, ദേവസ്യാ ഏറത്ത്, കെ കെ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഏഴാച്ചേരി ബാങ്ക് കവല, വെള്ളിലാപ്പള്ളി കവല, ചിറകണ്ടം, ചക്കാമ്പുഴ കവല, ഇടക്കോലി തുടങ്ങിയ സ്ഥലങ്ങളിലൂടെ നടത്തിയ പര്യടനം വൈകിട്ട് രാമപുരം ടൗണിൽ സമാപിച്ചു. രാവിലെ സ്ഥാനാർത്ഥി മാണി സി കാപ്പൻ യു ഡി എഫ് പ്രവർത്തകർക്കൊപ്പം രാമപുരത്തെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു വോട്ടു തേടി.

29 ന് കരൂർ, പാലാ മണ്ഡലങ്ങളിൽ മാണി സി കാപ്പൻ പര്യടനം നടത്തും.