- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മൈലപ്ര, മലയാലപ്പുഴ മേഖലകളിൽ ജനീഷ് കുമാറിന്റെ സ്വീകരണ പര്യടനം
മൈലപ്ര / മലയാലപ്പുഴ: ഒന്നര വർഷത്തിനിടെ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനീഷ് കുമാറിന്റെ സ്വീകരണ പര്യടനം. ഇന്നലെ മൈലപ്ര, മലയാലപ്പുഴ മേഖലകളിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ പര്യടനം. രാവിലെ നാൽക്കാലിപ്പടിയിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്ന പി.കെ പീതാംബരനെ പാർട്ടിയിലേക്ക് സ്വീകരിച്ചു കൊണ്ടായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. ഐ എൻടിയുസി ജില്ലാ സെക്രട്ടറിയെ കൂടാതെ മൈലപ്ര മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, പതിറ്റാണ്ടുകളോളം കോൺഗ്രസ് പ്രവർത്തകനായിരുന്ന ജോൺ റ്റി സാമുവേൽ എന്നിവരും പാർട്ടി ബന്ധം ഉപേക്ഷിച്ച് ജനീഷ് കുമാറിന് പിന്തുണയുമായി എത്തി.
മൈലപ്രയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച ജനീഷ് കുമാറിനെ സ്വീകരിക്കാൻ രാവിലെ തന്നെ അമ്മമാരും തൊഴിലാളികളും അടക്കം നിരവധിപേരാണ് സ്വീകരണ സ്ഥലങ്ങളിലേക്ക് ഒഴുകി എത്തിയത്. മൈലപ്ര, മലയാലപ്പുഴ മേഖലകളിൽ നടപ്പിലാക്കിയതും തുടക്കം കുറിച്ചതുമായ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയായിരുന്നു വോട്ടഭ്യർത്ഥന. തുടങ്ങി വെച്ച ഒട്ടനവധി വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു.
ജനങ്ങൾ ആവശ്യപ്പെട്ട റോഡുകൾ എല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ നവീകരിക്കാൻ സാധിച്ചതായും ജനീഷ് കുമാർ പറഞ്ഞു. സ്ഥാനാർത്ഥിക്കൊപ്പം എൽഡിഎഫ് മൈലപ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാത്യു സി ജോർജ്, കൺവീനർ പി.സി ജോൺ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ആർ ഭാർഗവൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോദി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ,വാർഡ് അംഗം സാജു മണിദാസ്, ജെറി ഈശോ ഉമ്മൻ, ക്യാപ്റ്റൻ സി.വി വർഗീസ്, മലയാലപ്പുഴ മോഹനൻ, രാജേഷ് ആക്ലേത്ത് തുടങ്ങിയവരുമുണ്ടായിരുന്നു.മൈലപ്രയിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി പിന്നീട് പോയത് മലയാലപ്പുഴയിലേക്കായിരുന്നു. ഒട്ടനവധി വാഹനങ്ങളുടെ അകമ്പടിയോടെ പത്തിശേരിയിലെത്തിയ സ്ഥാനാർത്ഥിയെ പുഷ്പ കിരീടം സമ്മാനിച്ചും മാല ചാർത്തിയുമാണ് പ്രവർത്തകർ വരവേറ്റത്.
സിപിഐ എം ഏരിയ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി. മുരളീധരൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം.ജി സുരേഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി ഒ.ആർ സജി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ കുമാരി ചാങ്ങയിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, ബിജു എസ്, ആർ. മിഥുൻ, കുഞ്ഞുമോൻ, സിപിഐ മണ്ഡലം അസി. സെക്രട്ടറി എ ദീപകുമാർ, എം.രാജേഷ്, കെ.ജി സോമൻ ,കെ. ജയലാൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. പത്തിശേരിയിൽ തുടങ്ങിയ പര്യടനം മലയാലപ്പുഴ ടൗൺ, പരുത്തിയാനി, റേഡിയോ ജംഗ്ഷൻ, നീളാത്തിൽപടി, മീൻ മൂട്ടിക്കൽ, മുക്കുഴി പത്തുലയം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി നമ്പർ 2 ഡിവിഷനിൽ സമാപിച്ചു.