കൊച്ചി: ഇന്ത്യൻ റെയിൽവേക്കു വേണ്ടിയുള്ള ധനസഹായ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (ഐആർഎഫ്സി) ആഭ്യന്തര കടപത്രങ്ങളിലൂടെ 1,375 കോടി രൂപ സമാഹരിച്ചു. ഇരുപതു വർഷ കാലാവധിയള്ള ഈ പദ്ധതിക്ക് 6.80 ശതമാനമാണ് കൂപൺ നിരക്ക്. സിസിഐഎല്ലിന്റെ കഴിഞ്ഞ ദിവസത്തെ ക്ലോസിങിനേക്കാൾ ഏതാണ്ട് 18 അടിസ്ഥാന പോയിന്റുകൾ കുറവാണ് ഈ കൂപൺ നിരക്ക്.

കടപത്രത്തിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്നും 500 കോടി രൂപയുടെ കടപത്ര വിതരണത്തിന് ആറിരട്ടി അപേക്ഷകളാണു ലഭിച്ചതെന്നും ഇതേക്കുറിച്ച് കമ്പനി വക്താവ് പറഞ്ഞു. 1,375 കോടി രൂപ കൈവശം വെക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.