- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി കെട്ടുന്നതിനിടെ ഷോക്കേറ്റ് യുഡിഎഫ് പ്രവർത്തകൻ മരിച്ചു; ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത് എംഎസ്എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സിനാൻ
മട്ടന്നൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവർത്തകൻ മരിച്ചു. എംഎസ്എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ട്രഷറർ ചാവശ്ശേരി യുപി ഹൗസിൽ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്. രാത്രിയിലായിരുന്നു അപകടം.
പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടി കെട്ടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. പിതാവ്: ബഷീർ. മാതാവ്: സൗറ. സഹോദരങ്ങൾ: സഹ്ഫറ, ഷിറാസ്, ഷഹ്സാദ്, ഇർഫാൻ.
Next Story