- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗര ശുചീകരണത്തിനിടെ പ്രേമം പങ്കുവെച്ച് കിരണും ജോസ്മിയും; സോഷ്യൽ മീഡിയയിൽ വൈറലായി വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ്
സേവ് ദി ഡേറ്റിൽ പുതുമ തേടുന്നവരാണ് ഫോട്ടോഗ്രാഫർമാർ. ഓരോ സേവ് ദി ഡേറ്റും എങ്ങിനെ വ്യത്യസ്തമാക്കാമെന്നും കൂടുതൽ ആളുകളിലേക്ക് എങ്ങിനെ എത്തിക്കാമെന്നും ഫോട്ടോഗ്രാഫർമാർ തലപുകയ്ക്കുകയാണ്. ഇത്തരത്തിലുള്ള പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൂടുതൽ പുതുമകൾ തേടിയുള്ള അന്വേഷണത്തിലാണ് ഫോട്ടോഗ്രാഫർമാർ.
ആ അന്വേഷണമിപ്പോൾ ശുചീകരണ തൊഴിലാളികളിൽ എത്തി നിൽക്കുകയാണ്. മുളങ്കുന്ന് സ്വദേശികളായ കിരണും ജോസ്മിയുമാണു സേവ് ദ് ഡേറ്റിനായി മുണ്ടക്കയം നഗരസഭയിലെ ശുചീകരണ തൊഴിലാളികളായത്. നഗരം വൃത്തിയാക്കുന്നതിനിടയിൽ പ്രണയം പങ്കുവയ്ക്കുന്ന ഇവരുടെ സേവ ദ് ഡേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ആത്രയ ഫൊട്ടോഗ്രഫിയുടെ ജിബൻ ജോയ് ആണ് ഈ ആശയത്തിനു പിന്നിൽ.
ശുചീകരണ തൊഴിലാളികൾക്കിടയിലെ പ്രണയം എന്ന ആശയം സേവ് ദ് ഡേറ്റിനായി പലരുമായി പങ്കുവച്ചിരുന്നെങ്കിലും ആരും സമ്മതം മൂളിയില്ല. എന്നാൽ ജിബിന്റെ സുഹൃത്തായ കിരണിനോട് ഈ ആശയം പറഞ്ഞപ്പോൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ഷൂട്ടിന്റെ കാര്യവുമായി നഗരസഭയിലെ ജീവനക്കാരെ സമീപിച്ചപ്പോൾ പൂർണ പിന്തുണയാണ് ലഭിച്ചത്. അതോടെ ഷൂട്ട് സുഖകരമായി പൂർത്തിയാക്കാനായി.
ബസ് സ്റ്റാൻഡിലും പരിസരത്തുമായാണ് ഷൂട്ട് നടത്തിയത്. ശുചീകരണ ജോലി ചെയ്യുന്ന ചേട്ടന്മാരും ചേച്ചിമാരും അവരുടെ കോട്ടും മറ്റും നൽകി ഒപ്പം നിന്നു. ഇതോടെ കിരണിന്റെയും ജോസ്മിയുടേയും സേവ് ദി ഡേറ്റ് ഭംഗിയായി. കിരൺ ഒരു സ്വകാര്യ ലാബിൽ പബ്ലിക് റിലേഷൻ ഓഫിസറാണ്. ജോസ്മി അദ്ധ്യാപികയും. ഏപ്രിൽ 12ന് ആണ് ഇവരുടെ വിവാഹം.