ഹ്‌റൈനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും.മൂന്നു ഘട്ടങ്ങളായാണ്തീരുമാനം നടപ്പാക്കുക. 500 തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളാണ്ആദ്യ ഘട്ടത്തിൽ വരുന്നത്. ഈ സ്ഥാപനങ്ങൾ മെയ്‌ഒന്നുമുതൽ തീരുമാനം നടപ്പാക്കണം.

50 മുതൽ 499 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ രണ്ടാം ഘട്ടത്തിലാണ്‌വരുന്നത്. ഈ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നുമുതലും മൂന്നാം ഘട്ടത്തിൽ വരുന്ന ഒന്നുമുതൽ 49 വരെ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ 2022 ജനുവരി ഒന്നുമുതലും തീരുമാനം നടപ്പാക്കണം. പ്രതിമാസ വേതനം കൃത്യസമയത്ത് നൽകിയില്ലെങ്കിൽ പിഴ ചുമത്തുന്നതിനൊപ്പം ക്രിമിനൽ നടപടിയും സ്വീകരിക്കും. ഇത്തരം ശിക്ഷാനടപടികൾ ക്രമേണയാണ്‌നടപ്പാക്കുക.

പുതിയ തീരുമാനം അനുസരിച്ച്, ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള ബാങ്കുകളുടെ ഏതെങ്കിലും പേയ്‌മെന്റ്‌സംവിധാനം ഉപയോഗിച്ച്‌തൊഴിലാളികൾക്ക്‌വേതനം നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. തീരുമാനം നടപ്പാക്കുന്നതിന് ‌തൊഴിലുടമകൾക്ക്ആറു  മാസത്തെ ഗ്രേസ്പീരിയഡും അനുവദിക്കും. ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ തീരുമാനം നിർബന്ധമാക്കിയിട്ടില്ല.