- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പടുകൂറ്റൻ മല നിരകൾക്കിടയിൽ രണ്ടു നിലകളിലായി ഗ്ലാസിൽ തീർത്ത പാലം; ഇത് യഥാർത്ഥ പാലമാണെന്ന് വിശ്വസിക്കാനാകാതെ നിരവധി പേർ:328 അടിനീളത്തിൽ ചൈനയിൽ തീർത്ത പാലം കാണാം
ഈ പാലത്തിലൂടെ കടന്നു പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? എത്ര ചങ്കുറപ്പുണ്ടെന്നു പറഞ്ഞാലും ഈ പാലത്തിൽ കയറാൻ സാധാരണ മനുഷ്യർ ഒന്നു പേടിക്കും. മലനിരകൾക്കിടയിൽ ചൈനയിൽ പണിത പുതിയ പാലമാണ് ലോകം ചർച്ചയാക്കുന്നത്. രണ്ട് നിലകളിലായി പൂർണമായും ഗ്ലാസിൽ തീർത്തിരിക്കുന്ന ഈ പാലത്തിൽ കയറാൻ നല്ല ചങ്കുറപ്പ് തന്നെ വേണം.
ചൈനയിലെ സിയാങ് പ്രോവിൻസിൽ ഷെൻസിയാഞ്ചു താഴ് വരയിലാണ് ഗ്ലാസിൽ തീർത്ത ഈ പാലം. പാലത്തിന്റെ ചില ഭാഗങ്ങൾ പൂർണമായും സുതാര്യമായ നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്. പാലത്തിൽ കയറി നിന്നാൽ മലയുടെ താഴ്‌വാരം വ്യക്തമായി കാണാം. ഒരു വേള പാലത്തിന്റെ താഴത്തെ ഗ്ലാസിലേക്ക് നോക്കിയാൽ താഴേക്കു പോയേക്കാമെന്ന് ആരും പേടിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ വന്ന പാലത്തിന്റെ വീഡിയോയും ഫോട്ടോയും ലോകംമുഴുവനും ഉള്ളവർ ഏറ്റെടുത്തെങ്കിലും പലരും ഇതൊരു യഥാർത്ഥ പാലമാണെന്ന് വിശ്വസിക്കാൻ ഇനിയും തയ്യാറായിട്ടില്ല.
റൂവി ബ്രിഡ്ജ് എന്നാണ് ഈ പാലം അറിയപ്പെടുന്നത്. 2008 ഒളിമ്പിക്‌സിലെ ബീജിങ് ബേർഡ്‌സ് നെസ്റ്റ് സ്റ്റേഡിയം ഡിസൈൻ ചെയ്ത ഹേ യുങ്ചാങ് ആണ് ഈ പാലവും ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ പാലം തുറന്നു കൊടുത്തത്. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ ഈ പാലത്തിലൂടെ സഞ്ചരിച്ചു. ഈ പ്രദേശത്തെ പ്രധാന ആകർഷണമായി ഈ പാലം മാറിയിട്ടുണ്ട്.