- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോഡ് മുറിച്ചുകടക്കാൻ കരടിയമ്മയും മക്കളുമെത്തി; അമ്മയ്ക്കും മക്കൾക്കും വഴിയൊരുക്കി ഗതാഗതം നിലച്ചത് ഏറെ നേരം: കണക്ടിക്കട്ടിൽ നിന്നുള്ള മനോഹരമായ വീഡിയോ കാണാം
കരടിയമ്മയ്്ക്കും കുട്ടികൾക്കും റോഡ് മുറിച്ചു കടക്കാൻ ഗതാഗതം നിലച്ചത് മിനറ്റുകളോളം. കണക്ടിക്കട്ടിൽ നിന്നാണ് ഈ മനോഹരമായ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. അമ്മ കരടി നാലു കുട്ടികളുമായാണ് റോഡ് മുറിച്ചു കടക്കാൻ എത്തിയത്. റോഡ് ക്രോസ് ചെയ്യുമ്പോൾ ഒരു കരടി കുട്ടിയെ അമ്മക്കരടി വായിൽ തൂക്കി എടുത്തു. അമ്മയ്ക്ക് തൊട്ടു പിന്നാലെ നടന്ന് മറ്റൊരു കരടി കുട്ടിയും റോഡ് ക്രോസ് ചെയ്തു. ഇത് കണ്ട് നിന്ന മൂന്നാമനും ഓടിച്ചാടി റോഡ് ക്രോസ് ചെയ്തു.
ഒറ്റയ്ക്കായി പോയ നാലാമനാവട്ടെ റോഡ് മുറിച്ചു കടക്കാൻ പേടിച്ച് തൊട്ടടുത്ത മരത്തിൽ ചാടി കയറി. അമ്മക്കരടിക്കാവട്ടെ രണ്ടാമതൊന്നു കൂടി റോഡ് മുറിച്ചു കടക്കാതെ തരമില്ലാതെയായി. നാലാമനെ ഒപ്പം കൂട്ടാനായി റോഡ് മുറിച്ചെത്തിയ അമ്മക്കരടി വളരെ പാടുപെട്ടണ് മരത്തിൽ കയറിയ നാലാമനെ നിലത്തിറക്കിയത്. തുടർന്ന് നാലാമനുമായി റോഡ് മുറിച്ചു കടക്കുന്നത് വരെ ഇരു വശങ്ങളിലേക്കുമുള്ള ഗതാഗതം നിർത്തി കരടികൾക്ക് വഴിയൊരുക്കുകയു ചെയ്തു.