- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റ് എടുക്കാതെ ക്രൈംബ്രാഞ്ച് ഉന്നതോദ്യോഗസ്ഥന്റെ 'ഓസ്' യാത്ര; തർക്കം പൊലീസ് സ്റ്റേഷനിലെത്തിയതോടെ 3000 രൂപ പിഴയടച്ച് തലയൂരി പൊലീസുകാരനും
കളമശേരി: ടിക്കറ്റ് എടുക്കാതെ കെഎസ്ആർടിസിയിൽ യാത്ര ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ പിഴയടച്ച് തലയൂകി. 19 രൂപയുടെ ടിക്കറ്റ് എടുക്കാൻ മടിച്ച പൊലീസുകാരനെ ചോദ്യം ചെയ്തതോടെ സംഭവം തർക്കത്തിലും കയ്യാങ്കളിയിലും കലാശിച്ചു. ക്രൈംബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥനാണ് 'ഓസ്' യാത്ര ചെയ്യാൻ ശ്രമിച്ച് കുടുങ്ങിയത്.
ഇന്നലെ രാവിലെ 10.30നു തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണു സംഭവം. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് സ്റ്റോപ്പിൽ നിന്നു കയറിയ ക്രൈംബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥൻ ആലുവായ്ക്കു ടിക്കറ്റെടുത്തുവെങ്കിലും ടിക്കറ്റ് നിരക്കായ 19 രൂപ നൽകാൻ തയാറായില്ല.
തുടർന്ന് കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ പരാതി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്നുള്ള ചർച്ചക്കിടയിൽ ട്രിപ്പ് മുടക്കിയതിന്റെ നഷ്ടപരിഹാരമായി പൊലീസുകാരൻ 3000 രൂപ പിഴയടച്ചു കേസ് അവസാനിപ്പിച്ചു. അപ്പോഴും ടിക്കറ്റിന്റെ പണം നൽകിയില്ല.
പണം ചോദിച്ച തന്നെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമായിരുന്നു കണ്ടക്ടർ വിപിൻകുമാറിന്റെ പരാതി. ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. സംഭവമറിഞ്ഞു കെഎസ്ആർടിസിയിലെ ഉന്നതോദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.