മാലയും വളയും മോതിരങ്ങളുമായി അഞ്ച് കിലോ സ്വർണമണിഞ്ഞ് വോട്ട് തേടി സ്ഥാനാർത്ഥി. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപടയിലാണ് വ്യത്യസ്ഥനാമൊരു സ്ഥാനാർത്ഥി. ഹരി നാടാർ എന്ന സ്ഥാനാർത്ഥി നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമുണ്ട്.

സഞ്ചരിക്കുന്ന സ്വർണക്കടയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണു ഹരി. സിനിമക്കാർക്കുൾപ്പെടെ പണം പലിശയ്ക്കു നൽകുകയാണു ഹരി നാടാരുടെ തൊഴിൽ. സ്വർണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തിൽ നല്ല പങ്കും സ്വർണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി.

നാടാർ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കൻ തമിഴ്‌നാട്ടിൽ സജീവമാണ്. വെറും 'ഷോ' മാനായി ഹരിയെ തള്ളിക്കളയാൻ പറ്റില്ല. നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു.