- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തു; ഗർഭിണി പൊരിവെയിലത്ത് നടന്നത് മൂന്ന് കിലോമീറ്റർ
ഭുവനേശ്വർ: ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഭർത്താവിനെ പൊലീസ് പിടിച്ചുകൊണ്ടു പോയി. ഗർഭിണിയായ യുവതിക്ക് പൊരിവെയിലത്ത് നടക്കേണ്ടി വന്നത് മൂന്ന് കിലോമീറ്റർ. സംഭവം വിവാദമായതോടെ യുവാവിനെ പിടിച്ചു കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. ഒഡീഷയിലെ മയുർഭഞ്ജ് ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഹെൽമറ്റ് വച്ചില്ലെന്ന പേരിൽ ഭർത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതോടെയാണ് എട്ട് മാസം ഗർഭിണിയായ ഭാര്യയ്ക്ക് പൊരിവെയിലത്ത് നടക്കേണ്ടി വന്നത്. ആശുപത്രിയിൽ ഭാര്യയെ പരിശോധനയ്ക്ക് കൊണ്ടുപോകുകയായിരുന്നു ബിക്രം ബിരുളി. ബ്രിക്രം ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പിറകിലിരുന്ന ഭാര്യയ്ക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ല.
സറട്ട് സ്റ്റേഷനിലെ റീന ബക്‌സൽ ആണ് വണ്ടി തടഞ്ഞത്. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. പണം കയ്യിലില്ലെന്നും രസീത് തന്നാൽ ആർടി ഓഫിസിൽ അടയ്ക്കാമെന്നും പറഞ്ഞു. ക്ഷുഭിതയായ റീന ബിക്രമിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി 3 മണിക്കൂർ ലോക്കപ്പിലടച്ചു. ഭാര്യ ഈ സമയം വഴിയിൽ കാത്തുനിന്നു. തുടർന്ന് വിക്രമിനെ കാണാനായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. സംഭവം വിവാദമായതോടെയാണ് റീന ബക്‌സലിനെ പൊലീസ് സൂപ്രണ്ട് സസ്‌പെൻഡ് ചെയ്തത്.