- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണയെ തോൽപിക്കാൻ മനുഷ്യ കുലത്തിനാവില്ല; സകല വാക്സിനുകളേയും ഒരു വർഷത്തിനകം വൈറസ് വകഭേദങ്ങൾ നിർവീര്യമാക്കും; ലോകത്തെ വൈറോളജിസ്റ്റുകളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത് വാക്സിനുകൾ ഒരു ഗുണവും ഉണ്ടാക്കില്ലെന്ന്
ആധുനിക ശാസ്ത്രത്തിന് ഇനിയും പൂർണ്ണമായും മനസ്സിലാക്കുവാൻ സാധിക്കാത്ത കൊറോണയെന്ന കുഞ്ഞൻ വൈറസിനെ പരാജയപ്പെടുത്താൻ മനുഷ്യർക്കാവില്ലെന്ന് ഈ രംഗത്തെ വിദഗ്ദരിൽ ഭൂരിഭാഗവും പറയുന്നു. ഈയിടെ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്ത ആരോഗ്യ വിദഗ്ദരിൽ മൂന്നിൽ രണ്ടുപേരും പറഞ്ഞത് ഒരു വർഷത്തിനകം തന്നെ നിലവിലുള്ള വാക്സിനുകളെ അതിജീവിക്കുവാനുള്ള കെല്പ് കൊറോണ നേടുമെന്നാണ്. പീപ്പിൾസ് വാക്സിൻ അലയൻസ് എന്ന സംഘടന നടത്തിയ സർവ്വേയിൽ നിരവധി എപിഡെർമോളജിസ്റ്റുകൾ, വൈറോളജിസ്റ്റുകൾ പകർച്ചവ്യാധി സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
വെറും 12 മാസങ്ങൾക്കൊണ്ട് രോഗവ്യാപനം തടയുവാൻ വാക്സിനുകൾക്ക് പ്രാപ്തിയില്ലാതാക്കുന്ന തരത്തിലുള്ള ജനിതക മാറ്റം ഇവയിൽ വരുമെന്നാണ് ഈ വിദഗ്ദർ പറയുന്നത്. ഇതിൽ തന്നെ അഞ്ചിൽ ഒന്നുപേർ വിശ്വസിക്കുന്നത് ആറുമാസം കൊണ്ടുതന്നെ കൊറോണക്ക് ജനിതകമാറ്റം സംഭവിക്കാമെന്നാണ്. മൂന്നിൽ ഒരാൾ പറയുന്നത് ഒമ്പത് മാസം കൊണ്ടെന്നും. അതേസമയം. എട്ടിൽ ഒരാൾ പറയുന്നത് ഒരു ജനിതകമാറ്റത്തിനും നിലവിലുള്ള വാക്സിനെ നിർവ്വീര്യമാക്കാൻ കഴിയില്ല എന്നാണ്.
അതേസമയം ഇന്നലെ 4,040 പേർക്ക് പുതിയതായി ബ്രിട്ടനിൽ രോഗം സ്ഥിരീകരിച്ചപ്പോൾ 56 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരണമടഞ്ഞ മൊത്തം ബ്രിട്ടീഷുകാരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. എന്നിരുന്നാലും രോഗവ്യാപനത്തിലും മരണനിരക്കിലും ക്രമമായ കുറവ് ദൃശ്യമാകുന്നുണ്ട്. വൈറസ് വ്യാപനം കൂടുന്നതനുസരിച്ച് മ്യുട്ടേഷനുകളും വർദ്ധിക്കും അങ്ങനെ നിലവിലുള്ള വാക്സിനുകൾ ഫലമില്ലാത്തവയായി തീരും എന്നാണ് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ഡോ. ദേവി ശ്രീധർ പറയുന്നത്.
വികസിത രാജ്യങ്ങളിൽ പോലും വാക്സിൻ പദ്ധതി മന്ദഗതിയിലാകുമ്പോൾ പല ദരിദ്ര രാഷ്ട്രങ്ങളിലും വാക്സിൻ ലഭ്യമല്ല. വൈറസിന് മനുഷ്യർതീർത്ത് അതിർത്തികൾ പ്രശ്നമല്ലെന്നിരിക്കെ, ലോകത്തിലെ ജനങ്ങളെ മുഴുവൻ എത്രയും പെട്ടെന്ന് വാക്സിനേറ്റ് ചെയ്യുവാനായിരിക്കണം ശ്രമിക്കേണ്ടത് എന്നും ദേവി ശ്രീധർ പറയുന്നു. ആഫ്രിക്കൻ അലയൻസ്, ഓക്സ്ഫാം, യു എൻ എയ്ഡ്സ് തുടങ്ങിഅമ്പതോളം സംഘടനകളുടെ കൂട്ടായ്മയായ പീപ്പിൾസ് വാക്സിൻ അലയൻസായിരുന്നു ഈ സർവ്വേ നടത്തിയത്.
ഇരുപത്തെട്ട് രാജ്യങ്ങളിൽ നിന്നായി 77 പകർച്ചവ്യാധി വിദ്ഗദരെയാണ് സർവ്വേക്കായി ഇന്റർവ്യു ചെയ്തത്. ഫെബ്രുവരി 17 നും മാർച്ച് 25 നും ഇടയിൽ നടന്ന സർവ്വേയുടെ ഫലം ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ 66 ശതമാനം പേർ പറയുന്നത് 12 മാസത്തിനുള്ളിൽ തന്നെ കൊറോണയ്ക്ക് മ്യുട്ടേഷൻ സംഭവിച്ച് അത് വാക്സിനെ അതിജീവിക്കാൻ കെല്പുള്ളതായി തീരുമെന്നാണ്. ഇങ്ങനെ പറയുന്നവരിലെ 18.2 ശതമാനം പറയുന്നത് ഒരു വർഷം വേണ്ട, ആറുമാസം മതി കൊറോണയ്ക്ക് വാക്സിനെ അതിജീവിക്കാൻ എന്നാണ്.
മറ്റൊരു 18.2 ശതമാനം ആളുകൾ പറയുന്നത് ഇത്തരത്തിൽ മ്യുട്ടേഷൻ സംഭവിക്കാൻ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വേണ്ടിവരും എന്നാണ്. തികഞ്ഞ ശുഭാപ്തിവിശ്വാസം പുലർത്തുന്ന 7.8 ശതമാനം പേർ മാത്രമാണ് വാക്സിനെ നിർവീര്യമാക്കുവാൻ ഒരു മ്യുട്ടേഷനും സാധ്യമല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ