- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോളി ആഘോഷത്തിനിടെ രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു; ത്രിപുരയിൽ എട്ടു യുവാക്കൾ അറസ്റ്റിൽ: പീഡനത്തിന് ഇരയായത് 14ഉം 15ഉം വയസ്സുള്ള പെൺകുട്ടികൾ
അഗർത്തല: ത്രിപുരയിൽ ഹോളി ആഘോഷത്തിനിടെ രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഖൊവായ് ജില്ലയിൽ മാർച്ച് 29നാണ് സംഭവം. 14,15 വയസുള്ള പെൺകുട്ടികളാണ് ബലാത്സംഗത്തിനിരയായത്.
പെൺകുട്ടികളുടെ കുടുംബത്തിന്റെ പരാതിയിൽ ബിമൽ ദെബ്ബർമ, സോയൽ, മൈക്കൽ, നിഷിത്, ബിരേഷ്, ജഗ്ഗു, ബികാഷ്, ഹൃഷിത് എന്നിവരാണ് അറസ്റ്റിലായത്. ഹോളി ദിവസമായ മാർച്ച് 29-നാണ് എട്ട് യുവാക്കൾ ചേർന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഹോളി ആഘോഷത്തിനായി വൈകിട്ട് വീട്ടിൽനിന്ന് പുറത്തേക്ക് പോയ പെൺകുട്ടികൾ രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. എന്നാൽ പെൺകുട്ടികളെ കാണാതിരുന്നിട്ടും കുടുംബം പൊലീസിൽ പരാതി നൽകിയതുമില്ല. പിറ്റേദിവസം രാവിലെ പെൺകുട്ടികൾ വീട്ടിലേക്ക് തിരികെ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തായത്. ദേഹമാസകലം പരിക്കേറ്റ നിലയിൽ കണ്ട പെൺകുട്ടികളോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ വിവരം പറയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഹോളി ആഘോഷത്തിനിടെ യുവാക്കളുടെ സംഘം പെൺകുട്ടികളെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. രാത്രി മുഴുവൻ ഇവർ പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടികൾ മരിച്ചെന്ന് കരുതി രാവിലെ പ്രതികൾ ഇവരെ ഉപേക്ഷിച്ച് സ്ഥലംവിട്ടെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെ എട്ട് പ്രതികളെയും പിടികൂടിയതായും ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.