- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി; മകന്റെ ചികിത്സയ്ക്കായി സ്ഥാനാർത്ഥി ആശുപത്രിയിൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൈകിട്ടു വരെ വധി കൊടുത്തു സ്ഥാനാർത്ഥി മകന്റെ ചികിത്സയ്ക്കായി ആർസിസിയിലെത്തി. അടൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി എം.ജി.കണ്ണനാണു മകൻ ശിവകിരണുമായി ആശുപത്രിയുടെ പടവുകൾ കയറിയത്.
രക്താർബുദത്തിനു ചികിത്സയിലാണ് ഒമ്പത് വയസ്സുള്ള ശിവകിരൺ. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനു വൈകിട്ടുവരെ അവധി നൽകേണ്ടിവന്നു കണ്ണന്. ഭാര്യ സജിതാമോൾക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, രാത്രിയായപ്പോൾ ശിവകിരണിനു നിർബന്ധം, 'അച്ഛനും കൂടി വരണം.' പ്രവർത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിച്ചു. ഓമല്ലൂർ മാത്തൂർ ഗവ.യുപി സ്‌കൂളിൽ പഠിക്കുന്ന ശിവകിരണിനു 3 വർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്.
Next Story