കോഴിക്കോട്: ക്യാപ്റ്റനായി താനുള്ളപ്പോൾ കപ്പൽ മുങ്ങാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യാത്രികനെ വഞ്ചിക്കുന്ന ക്യാപ്റ്റനല്ല താനെന്നും യാത്രികരെ സുരക്ഷിതമായി എത്തിച്ച ശേഷമേ ഒരു ക്യാപ്റ്റൻ കപ്പൽ കൈവിടുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുങ്ങാൻ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കമുണ്ടാകുമെന്നത് പലരുടെയും വ്യാമോഹം മാത്രമാണ്. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. തിരഞ്ഞെടുപ്പിൽ സെഞ്ച്വറി അടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും മുല്ലപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.