- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇവി എം മെഷീൻ കൊണ്ടുപോയത് ശരി തന്നെ; പോളിങ് റദ്ദാക്കി; ഇനി റീ പോളിങ്l നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; ബ്രേക്ക് ഡൗണിനെ കുറ്റം പറഞ്ഞ് തടിയൂരാൻ ഉദ്യോഗസ്ഥർ

ഗുവാഹത്തി: അസമിലെ രതബാരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇവി എം മെഷീൻ കൊണ്ടുപോയത് പിടിച്ചതിനെ തുടർന്ന് മണ്ഡലത്തിലെ പോളിങ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. സ്ഥലത്തെ പോളിങ് സ്റ്റേഷനിൽ റീപോളിങ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോളിങ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.
വോട്ടിങ് യന്ത്രം മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോയതിനെത്തുടർന്ന് കരിംഗഞ്ച് മണ്ഡലത്തിൽ വലിയ അക്രമസംഭവങ്ങളാണുണ്ടായത്. കരിംഗഞ്ജിനടുത്തുള്ള പാതാർഗണ്ഡിയെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്‌ണേന്ദു പോളിന്റെ ഭാര്യയുടെ വാഹനത്തിലാണ് അർദ്ധരാത്രി ഇവി എം മെഷീനുകൾ കൊണ്ടുപോയത്. തെരഞ്ഞെടുപ്പ് വാഹനം ബ്രേക്ക് ഡൗണായപ്പോൾ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ കയറ്റി വോട്ടിങ് മെഷീനുകൾ കൊണ്ടുപോയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്.
ഇന്നലെയായിരുന്നു അസമിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 77 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

