- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പ് നേടിയതിന്റെ പത്താം വാർഷികത്തിൽ സച്ചിന് ആശംസകൾ പങ്കുവച്ച് ആരാധകർ; കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലെന്ന് സച്ചിൻ
മുംബൈ: ഒരാഴ്ചയ്ക്ക് ശേഷവും കോവിഡ് മാറാത്തതിനെ തുടർന്ന് സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.
ലോകകപ്പ് നേടിയതിന്റെ പത്താം വാർഷികത്തിന്റെ ആശംസകൾ പങ്കുവച്ച് സച്ചിൻ നൽകിയ ട്വീറ്റിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായ വിവരവും വ്യക്തമാക്കിയത്. ''നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. മുൻകരുതൽ എടുക്കണമെന്ന ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെ പാലിച്ച് ഞാൻ ആശുപത്രിയിൽ ചികിൽസയിലാണ്. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാർക്കും ടീമംഗങ്ങൾക്കും എന്റെ ആശംസകൾ.'' സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്ന വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വീട്ടിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ബാധ മാറാത്തതിനെ തുടർന്ന് വീട്ടിൽ ക്വാറന്റീനിലായിരുന്ന സച്ചിനെ ഇന്നലെയണ് ആശുപത്രിയിലേക്ക് മാറ്റിയത്.