- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു: പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്
ബൈജാപുർ: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഛത്തിസ്ഗഡിലെ സുക്മ ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. മരിച്ചവരിൽ രണ്ടു പേർ സിആർപിഎഫ് ഉദ്യോഗസ്ഥരാണ്. മൂന്ന് ഛത്തീസ്‌ഗഡ് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുർന്ന് നടത്തിയ തിരച്ചിലിലാണ് സുക്മ ബൈജാപുർ അതിർത്തിയിലെ വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ഒരു വനിത മാവോയിസ്റ്റിന്റെ മൃതദേഹം കണ്ടെടുത്തതായി സിആർപിഎഫ് അറിയിച്ചു. ഡിആർജി, എസ്ടിഎഫ് എന്നീ പൊലീസ് സേനകൾക്കൊപ്പം സിആർപിഎഫും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായാണ് പ്രദേശം അറിയപ്പെടുന്നത്. രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രദേശത്തേക്ക് എത്തിച്ചേരാൻ നിർദ്ദേശം നൽകി.