- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകിട തുണി വ്യവസായത്തിലെ യന്ത്രവത്കരണത്തിനു തുടക്കമിട്ട വ്യക്തി; ഈറോഡിലെ ആദ്യ പവർലൂം ഉടമകളിൽ ഒരാൾ; ഈറോഡ് കേരള സമാജം സ്ഥാപകൻ: അന്തരിച്ച എംസിആർ ടെക്‌സ്റ്റൈൽ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ എം. എ. ചാക്കോയുടെ സംസ്‌ക്കാരം ഇന്ന്
ഈറോഡ്: അന്തരിച്ച എംസിആർ ടെക്‌സ്റ്റൈൽ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ എം. എ. ചാക്കോയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. വൈകിട്ട് നാലിന് ഈറോഡ് ലൂർദ്മാതാ ഫൊറോന പള്ളിയിലാണ് സംസ്‌ക്കാര ചടങ്ങുകൾ. 78 വയസ്സായിരുന്നു. ഈറോഡ് കേരള സമാജം സ്ഥാപകനാണ് അദ്ദേഹം.
55 വർഷം മുൻപ് ഈറോഡിൽ കൈത്തറി യൂണിറ്റു സ്ഥാപിക്കാനെത്തിയ ചാക്കോ അവിടത്തെ ആദ്യ പവർലൂം ഉടമകളിൽ ഒരാളാണ്. ചെറുകിട തുണി വ്യവസായത്തിലെ യന്ത്രവത്കരണത്തിനു തുടക്കമിട്ട അദ്ദേഹം 1997ലാണ് എംസിആർ ഗ്രൂപ്പു തുടങ്ങിയത്. പിന്നീടു മറ്റു റെഡിമെയ്ഡ് വ്യവസായത്തിലേക്കും കടന്നു.
തൃശൂർ കൊടകര മുല്ലക്കര കുടുംബാംഗമാണ്. ഭാര്യ: ഏലിയാമ്മ ചാക്കോ. മക്കൾ: എം. സി. റോബിൻ (എംസിആർ ഗ്രൂപ്പ് ചെയർമാൻ, സ്‌നേഹവീട് ഫൗണ്ടേഷൻ സ്ഥാപകൻ), എം. സി. റിക്‌സൺ (എംസി ആർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ). മരുമക്കൾ: ലിനി, ബിനു. സംസ്‌കാരം ഇന്നു നാലിനു ഈറോഡ് ലൂർദ്മാതാ ഫൊറോന പള്ളിയിൽ. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും.