- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ താരം പ്രകൃതി വിവാഹിതയായി; വരൻ ക്യാമറാമാൻ വിഷ്ണു സന്തോഷ്: വിവാഹത്തിലേക്ക് വഴിമാറിയത് അരയന്നങ്ങളുടെ വീട് എന്ന സീരിയൽ സെറ്റിൽ മൊട്ടിട്ട പ്രണയം
സീരിയൽ താരം പ്രകൃതി വിവാഹിതയായി. ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു. ഏപ്രിൽ ഒന്നിനായുരുന്നു ഇരുവരുടെയും വിവാഹം. ആഡംബരങ്ങളൊന്നുമില്ലാതെ തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് അതീവ രഹസ്യമായാണ് വിവാഹം നടന്നത്. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റിൽവച്ചാണ് വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
വിവാഹത്തെ കുറിച്ച് സഹപ്രവർത്തകർക്ക് പോലും അറിവില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങൾ വൈറലായതോടെയാണ് പ്രകൃതിയുടെ വിവാഹക്കാര്യം സഹപ്രവർത്തകരും ആരാധകരും അറിയുന്നത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.
ഡൽഹിയിൽ ജനിച്ച പ്രകൃതി സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെയാണു തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത്. അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.



