ഗോരഖ്പുർ: ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി വെടിയേറ്റു മരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെ നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി ബ്രിജേഷ് സിങ് (52) ആണ് വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റഅ ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.