- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയ ഇരട്ടക്കൊലപാതകം; കേസ് സിബിഐക്ക് വിടാതിരിക്കാൻ സർക്കാർ ചെലവിട്ടത് 90 ലക്ഷം രൂപ
പത്തനംതിട്ട: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിടാതിരിക്കാൻ സർക്കാർ ചെലവിട്ടത് 90 ലക്ഷം രൂപ. പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ.യ്ക്ക് വിട്ട കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താനാണ് സംസ്ഥാന സർക്കാർ 90,92,337 രൂപ ചെലവിട്ടത്. വിവിധ ഘട്ടങ്ങളിൽ ഹാജരായ മൂന്ന് അഭിഭാഷകർക്കായി 88 ലക്ഷം രൂപയാണ് നൽകിയതെന്ന് തനിക്ക് കിട്ടിയ വിവരാവകാശരേഖയിൽ വ്യക്തമാണെന്ന് കെപിസിസി. നിർവാഹകസമിതിയംഗം ബാബുജി ഈശോ പത്രസമ്മേളനത്തിൽ പറഞ്ഞു.
മനീന്ദർ സിങ് എന്ന സീനിയർ അഭിഭാഷകന് 60 ലക്ഷം നൽകി. നാലു ദിവസങ്ങളിലായി അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചെലവിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിംഗിൾബെഞ്ച് സിബിഐയ്ക്ക് വിട്ടത്. 2019 ഫെബ്രുവരി 17-നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്.