പാലാ: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിൽ നിന്നും സംസ്ഥാന സർക്കാർ സീറോ മലബാർ സഭാംഗങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് കേരളാ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കാത്തലിക് യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു. സഭാ വിശ്വസികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയ വിഭാഗം ഉണ്ടെന്നിരിക്കെ അർഹതപ്പെട്ട ആനുകൂല്യം ഇടതു സർക്കാർ നിഷേധിച്ചിരിക്കുകയാണ്. ഇത് നടപ്പാക്കാൻ നിശ്ചയിച്ച കമ്മീഷനിൽ ക്രൈസ്തവരെ ഉൾപ്പെടുത്തിയിരുന്നില്ല. അർഹതപ്പെട്ട സീറോ മലബാർ വിഭാഗത്തെ ഒഴിവാക്കിയത് ഗൂഢാലോചനയാണെന്ന് യോഗം കുറ്റപ്പെടുത്തി.

ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിലും സീറോ മലബാർ സഭാംഗങ്ങളെ ഉൾപ്പെടുത്താത്ത നടപടിയും ദുരൂഹമാണ്.

ഈ വിഷയത്തിൽ ഇടതു നിലപാടു തുടരുന്ന കേരളാ കോൺഗ്രസ് ജോസ് വിഭാഗം വഞ്ചന കാട്ടുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ബേബി സൈമൺ അധ്യക്ഷത വഹിച്ചു.