ടി ഉത്തര ഉണ്ണി വിവാഹിതയായി. ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിതേഷാണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തിയത്. 2020 ഏപ്രിൽ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്ക്കുന്നുവെന്ന് ഉത്തര അറിയിച്ചിരുന്നു.

ഉത്തരയുടെ വിവാഹവേദിയിൽ താരങ്ങളായത് മലയാളത്തിന്റെ പ്രിയനടൻ ബിജു മേനോനും ഭാര്യ സംയുക്ത വർമയും ആിരുന്നു. സംയുക്തയുടെ ബന്ധു കൂടിയായ നടി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. തങ്ങളുടെ കുടുംബത്തിലെ കല്യാണത്തിന് കുടുംബസമേതമാണ് ബിജു മേനോൻ പങ്കെടുത്തത്. താലികെട്ടിലുടനീളം സംയുക്തയുടെ സാന്നിധ്യം ഉണ്ടായിരുന്നു.


നടി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നയൻത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.