- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക്നേരെ റോക്കറ്റ് ലൗഞ്ചറുകളും ഉപയോഗിച്ചതായി റിപ്പോർട്ട്: ഇന്റലിജൻസ് വീഴ്ചയില്ലെന്ന് സിആർപിഎഫ്
ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിൽ ജവാന്മാർക്കു നേരെയുണ്ടായ ആക്രമണത്തിൽ മാവോയിസ്റ്റുകൾ റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചതായി റിപ്പോർട്ട്. ജൊനഗുഡ വനമേഖലയിൽ തിരച്ചിൽ നടത്തി മടങ്ങുന്നതിനിടെയാണു സേനയ്ക്കു നേരെ മാവോയിസ്റ്റുകൾ റോക്കറ്റ് ലോഞ്ചറുകൾ തൊടുത്തത്.
അപ്രതീക്ഷിത ആക്രമണത്തിൽ പ്രതിരോധത്തിലായ ജവാന്മാർക്കു നേരെ 3 ദിശകളിൽനിന്ന് വെടിവയ്‌പ്പുണ്ടായി. ഇതിലേറ്റ ഗുരുതര പരുക്കാണു ജവാന്മാരിൽ പലരുടെയും മരണത്തിന് ഇടയാക്കിയത്. മാവോയിസ്റ്റ് നേതാവ് മധ്വി ഹിദ്മയുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൊനഗുഡ വനമേഖലയിൽ തിരച്ചിൽ നടത്തി മടങ്ങുന്നതിനിടെയാണു സേനയ്ക്കു നേരെ മാവോയിസ്റ്റുകൾ റോക്കറ്റ് ലോഞ്ചറുകൾ തൊടുത്തത്.
പിന്നീടു സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങിയ ജവാന്മാർ മാവോയിസ്റ്റുകൾക്കെതിരെ രൂക്ഷ പ്രത്യാക്രമണം നടത്തി. ഹിദ്മയുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരം തങ്ങളെ കെണിയിൽപ്പെടുത്താനുള്ള തന്ത്രമായിരുന്നോ എന്ന കാര്യവും സേന പരിശോധിക്കുന്നുണ്ട്. സേനാസംഘത്തെ നേരിടാൻ മാവോയിസ്റ്റുകൾ നടത്തിയ തയ്യാറെടുപ്പുകളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോഴാണ് ഈ സംശയം ബലപ്പെടുന്നത്.
അതേസമയം സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയില്ലെന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് പറഞ്ഞു. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ആക്രമണം നടത്താൻ മാവോയിസ്റ്റുകൾക്കു സാധിക്കും. മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ സേനാ സംഘം ദൗത്യം പൂർത്തിയാക്കി മടങ്ങും വഴിയാണ് ആക്രമണത്തിനിരയായത് കുൽദീപ് വ്യക്തമാക്കി.