- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനേഷൻ കൊണ്ടൊരു കാര്യവുമില്ല; ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ മൂന്നാം വരവുറപ്പ്; കോവിഡിനെ അതിജീവിക്കാനാവാതെ ലോകം ആശങ്കയിൽ; കൊറോണയെ പിടിച്ചു കെട്ടാനാവില്ലേ?
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതെയാകുന്നതോടെ ബ്രിട്ടനിൽ കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുമെന്നാണ് സർക്കാർ ശാസ്ത്രോപദേശക സമിതിയംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ജൂലായ് അവസാനമോ ആഗസ്റ്റിലോ ആയിരിക്കും മൂന്നാം വരവ് അതിന്റെ മൂർദ്ധന്യഘട്ടത്തിലെത്തുക. കഴിഞ്ഞ ജനുവരിയിൽ കണ്ടതുപോലെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞുകവിയുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ജൂൺ 21 ന് ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ സാമൂഹിക അകലം പാലിക്കൽ എന്ന നിയമവും ഇല്ലാതെയാവുകയാണ്. എന്നാൽ, ഈ മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ അത് നീക്കം ചെയ്യുവാൻ സർക്കാർ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. സർക്കാർ, മുൻപ് നിശ്ചയിച്ച മാർഗ്ഗനിർദ്ദേശരേഖകളിൽ നിന്നും മാറി ശാസ്ത്രോപദേശക സമിതിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചാൽ കടുത്ത ആരോപണമായിരിക്കും ഉയരുക. മന്ത്രിമാരെ എല്ലാകാര്യങ്ങളിലും നിയന്ത്രിക്കാൻ ഈ അശുഭാപ്തി വിശ്വാസികളായ ശാസ്ത്രജ്ഞന്മാർക്ക് എന്തധികാരം എന്ന ചോദ്യ ഇപ്പഴേ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പടെയുള്ള ബിസിനസ്സ് സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിക്കുകയും, പബ്ബുകൾ ഔട്ട്ഡോർ ഇടങ്ങളിൽ സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഘട്ടമാണ് രോഗവ്യാപനം ആരംഭിക്കാൻ ഇടയുള്ള ഒരു ഘട്ടം. അടുത്ത ഘട്ടം രോഗവ്യാപനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയില്ല. എന്നാൽ ജൂൺ 21 ന് സകല നിയന്ത്രണങ്ങളും എടുത്തുകളയുന്നതോടെ മൂന്നാം തരംഗം ശക്തി പ്രാപിക്കാൻ തുടങ്ങും. ഇതാണ് ശാസ്ത്രോപദേശക സമിതി അംഗങ്ങൾ പറയുന്നത്.
നിലവിലുള്ള ഒരു വാക്സിനും നൂറുശതമാനം ഫലം നൽകുന്നില്ല. അതിനുപുറമേ വളരെ ചെറിയ ന്യുനപക്ഷമാണെങ്കിൽ കൂടി-ഏകദേശം 5 ശതമാനം- ഒരു കൂട്ടം ആളുകൾ വാക്സിൻ എടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ബ്രിട്ടന്റെ വാക്സിൻ മാമാങ്കം പൂർത്തിയായാൽ പോലും ഒരു സാധാരണ ജീവിതത്തിലേക്ക്, കൊറോണയ്ക്ക് മുൻപുള്ള ജീവിതത്തിലേക്ക് മടങ്ങുക എന്നത് അടുത്തകാലത്തൊന്നും സാധ്യമായ ഒന്നല്ല എന്നാണ് ശാസ്ത്രോപദേശക സമിതിയുടെ വിലയിരുത്തൽ.
വാക്സിന്റെ ഫലക്ഷമതയും പൊതുജനങ്ങളുടെ പെരുമാറ്റ രീതികളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവർ പറയുന്നത്, വാക്സിൻ പദ്ധതി രോഗവ്യാപനം തടയാൻ സഹായിച്ചുവെങ്കിലും, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ വീണ്ടും രോഗബാധ കൂടുവാൻ സാധ്യതയുണ്ടെന്നാണ്.
മറുനാടന് മലയാളി ബ്യൂറോ