ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ നിയന്ത്രണമുണ്ട്. അടിയന്തര സേവനങ്ങൾക്ക് മാത്രമാവും രാത്രി അനുമതി നൽകുക. ഗതാഗതത്തിന് ഇ-പാസ് നിർബന്ധമാക്കും.

ഡൽഹിയിൽ കോവിഡിന്റെ നാലാം തരംഗമണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എന്നാൽ സമ്പൂർണ ലോക്ഡൗൺ പരിഗണിക്കുന്നില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച സംസ്ഥാനത്ത് 3548 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15 പേർ രോഗബാധയെ തുടർന്ന് മരിച്ചിട്ടിട്ടുണ്ട്.

കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയും രാജസ്ഥാനും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.