റെ വിവാദങ്ങൾ സൃഷ്ടിച്ച ഓപ്ര വിൻഫ്രിയുടെ അഭിമുഖം കഴിഞ്ഞയുടനെ മേഗൻ മെർക്കലിനെ വിമർശിച്ച ടെലിവിഷനിലെത്തിയ പിയേഴ്സ് മോർഗന് അതിന്റെ പേരിൽ താൻ നടത്തിയിരുന്ന ഗുഡ്മോർണിങ് ബ്രിട്ടൻ എന്ന പ്രതിദിന പരിപാടിയിൽ നിന്നും ഒഴിയേണ്ടിവന്നു. മേഗൻ മെർക്കലിന്റെ പരാതിയെ തുടർന്നാണിതെന്ന അഭ്യുഹവും ആ ദിവസങ്ങളിൽ വ്യാപകമായിരുന്നു. ഇപ്പോഴിതാ മേഗനേയും ഹാരിയേയും വിമർശിച്ച് വീണ്ടും എത്തിയിരിക്കുകയാണ് പിയേഴ്സ് മോർഗൻ.

ഫോക്സ് ന്യുസിൽ, അവതാരകനായ ടക്കർ കാൾസണിനോടാണ് വിവാദ അഭിമുഖത്തിൽ ഹാരിയും മേഗനും 17 നുണകൾ പറഞ്ഞു എന്ന് പേയേഴ്സ് മോർഗൻ തുറന്നടിച്ചത്. അവർ പറഞ്ഞ 17 കാര്യങ്ങൾ പൂർണ്ണമായും അസത്യങ്ങളോ, അർദ്ധ സത്യങ്ങളോ അല്ലെങ്കിൽ അതിശയോക്തി കലർത്തി പറഞ്ഞതോ ആണെന്നാണ് മോർഗൻ പറയുന്നത്. സത്യം പറയാത്തവരുടെ വാക്കുകൾ താൻ എന്തിന് വിശ്വസിക്കണം എന്നും അദ്ദേഹം ചോദിച്ചു.

യഥാർത്ഥ വിവാഹം നടക്കുന്നതിനും മൂന്നു ദിവസം മുൻപ് രഹസ്യമായി തങ്ങൾ വിവാഹം കഴിച്ചു എന്ന് അഭിമുഖത്തിൽ പറഞ്ഞത് പൂർണ്ണമായും അസത്യമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. അത്തരത്തിൽ ഒരു വിവാഹം നടത്തിയിട്ടില്ലെന്ന് ആർച്ച് ബിഷപ്പും, റെജിസ്ട്രേഷൻ വകുപ്പും സ്ഥിരീകരിച്ചതോടെ വിവാഹം കഴിച്ചു എന്ന പ്രസ്താവന തിരുത്തി മേഗനും ഹാരിയും രംഗത്തെത്തി. അവർ ഒരുമിച്ച് പള്ളി സന്ദർശിച്ചിരുന്നു എന്നും അന്നേദിവസം അവർ പരസ്പരം തങ്ങളുടെ പ്രണയപ്രതിജ്ഞ കൈമാറുകയായിരുന്നു എന്നുമായിരുന്നു ഹാരിയും മേഗനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.

അതുപോലെ തങ്ങളുടെ മകൻ ആർച്ചിക്ക് രാജകുമാരൻ എന്ന സ്ഥാനത്തിന് ജന്മനാൽ അർഹതയുണ്ടെന്നുള്ള അവരുടെ വാദവും തെറ്റാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരമ്പര്യ പ്രകാരം വില്യം രാജകുമാരന്റെ മക്കൾക്ക് മാത്രമാണ് അതിനുള്ള അവകാശമുള്ളത്. 1917-ൽ ജോർജ്ജ് അഞ്ചാമൻ രാജാവ് എഴുതി തയ്യാറാക്കിയ നിയമപ്രകാരമാണിത്. അതുപോലെ, ആർച്ചിക്ക് പൂർണ്ണ സമയ സുരക്ഷ ലഭിക്കില്ലെന്ന് പറഞ്ഞതിലും കാര്യമില്ല. പല രാജകുടുംബാംഗങ്ങളും ഇന്നും സ്വറ്റ്ന്തം ചെലവിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.

അർദ്ധ സഹോദരിയായ സമന്താ മാർക്കലിനെ 20 വർഷമായി കണ്ടിട്ടില്ലെന്ന മേഗന്റെ വാദം നേരത്തേ മാധ്യമങ്ങൾ പൊളിച്ചിരുന്നു. 13 വർഷം മുൻപ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് അവർ ഇതുപൊളിച്ചത്. അതുപോലെ തന്റെ സാമ്പത്തിക സ്രോതസ്സുകൾ രാജകുടുംബം ഇല്ലാതെയാക്കി എന്ന ഹാരിയുടെ വാദവും ശുദ്ധനുണയാണ്. ബന്ധം മുറിക്കുന്നതിനു മുൻപ് പ്രതിവർഷം 2.5 മില്ല്യൺ പൗണ്ടാണ് ചാൾസ് രാജകുമാരൻ തന്റെ സ്വകാര്യ ഫണ്ടിൽ നിന്നും അവർക്ക് നൽകിയിരുന്നത്. സർക്കാർ ഫണ്ടിൽനിന്നു പണം ലഭിച്ചിരുന്നു. മാത്രമല്ല, അമ്മ ഡയാന രാജകുമാരിയുടെ സ്വത്തിൽ നിന്നും 7 മില്ല്യൺ പൗണ്ടും മുത്തശ്ശിയുടെ നിധിയിൽ നിന്നും 3 മില്ല്യൺ പൗണ്ടും ഹാരിക്ക് ലഭിച്ചിട്ടുണ്ട്.

മേഗനെ അവിശ്വസിച്ചതിന് മാപ്പ് പറയണമെന്ന് തന്നോട് ചാനൽ ആവശ്യപ്പെടുകയായിരുന്നു എന്ന് പിയേഴ്സ് മോർഗൻ പറഞ്ഞു. നുണപറയേണ്ടവരെ താൻ എന്തിന് വിശ്വസിക്കണമെന്നും അദ്ദെഹം ചോദിച്ചു. രാജകുടുംബത്തിലെ ചില വൃത്തങ്ങൾ തന്നോട് എല്ലാം തുറന്നു പറഞ്ഞതിനു നന്ദി രേഖപ്പെടുത്തി എന്നും മോർഗൻ അറിയിച്ചു.