തിരുവനന്തപുരം: കാട്ടായിക്കോണത്ത് അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സുർജിത്ത് റിമാൻഡിൽ. ബൂത്ത് തകർത്തുവെന്ന ബിജെപിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വോട്ടെടുപ്പ് ദിവസമായ ഇന്നലെയായിരുന്നു ആക്രമണം നടത്തിയത്.

ബിജെപി പ്രവർത്തകന്റെ തല അടിച്ചപൊട്ടിച്ചതിനൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും സിപിഎം അക്രമം അഴിച്ചുവിട്ടുവെന്നാണ് ആരോപണം. പെൺകുട്ടിയുടെ കൈ കത്തികൊണ്ട് വരയുകയും കാറു തകർക്കുകയും ചെയ്തു. സംഭമറിഞ്ഞ് സ്ഥലത്ത് എത്തിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരിക്കേറ്റവർക്കൊപ്പം ഒരു മണിക്കൂറോളം റോഡിൽ കുത്തിയിരുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ ഇടപെട്ടത്. ഇതിനെ തുടർന്നാണ് കേസെടുത്തത്.