- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്‌സിൻ ഇനി ജോലി സ്ഥലത്ത് എടുക്കാം; ഞായറാഴ്ച മുതൽ കോവിഡ് വാക്‌സീൻ കുത്തിവയ്പ്പ് തൊഴിൽ സ്ഥാപനങ്ങളിൽ നടത്താനും അനുമതി: മാർഗരേഖ പുറത്ത് വിട്ട് കേന്ദ്രം
ന്യൂഡൽഹി: വാക്‌സിൻ ഇനി ജോലി സ്ഥലത്ത് എടുക്കാൻ സൗകര്യം ഒരുങ്ങുന്നു. സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിലും കോവിഡ് വാക്‌സിൻ എടുക്കാൻ സൗകര്യം ഒരുങ്ങുന്നുണ്ട്. 45 വയസ്സു കഴിഞ്ഞ നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഞായറാഴ്ച മുതൽ കോവിഡ് വാക്‌സീൻ തൊഴിൽ സ്ഥാപനങ്ങളിൽ എടുത്ത് തുടങ്ങും.
സർക്കാർ സ്ഥാപനങ്ങളിൽ കുത്തിവയ്പു സൗജന്യം. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വകാര്യ ആശുപത്രികളിലേതിനു സമാനമായി ഡോസിന് 250 രൂപ വരെ ഈടാക്കാം. പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ചു പ്രത്യേക മാർഗരേഖ സംസ്ഥാനങ്ങൾക്കു നൽകി. നൂറു പേരുണ്ടാകണമെന്നു പറയുന്നുണ്ടെങ്കിലും 50 പേരുടെയെങ്കിലും റജിസ്‌ട്രേഷനായാൽ കുത്തിവയ്പു തുടങ്ങാം. കുത്തിവയ്പിനു 15 ദിവസം മുൻപെങ്കിലും അറിയിച്ചിരിക്കണം.
സർക്കാർ സ്ഥാപനങ്ങളിൽ കുത്തിവയ്പു സൗജന്യം. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വകാര്യ ആശുപത്രികളിലേതിനു സമാനമായി ഡോസിന് 250 രൂപ വരെ ഈടാക്കാം. പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ചു പ്രത്യേക മാർഗരേഖ സംസ്ഥാനങ്ങൾക്കു നൽകി. നൂറു പേരുണ്ടാകണമെന്നു പറയുന്നുണ്ടെങ്കിലും 50 പേരുടെയെങ്കിലും റജിസ്‌ട്രേഷനായാൽ കുത്തിവയ്പു തുടങ്ങാം. കുത്തിവയ്പിനു 15 ദിവസം മുൻപെങ്കിലും അറിയിച്ചിരിക്കണം.
കഴിഞ്ഞ ആഴ്ച വരെ വിതരണകേന്ദ്രം വഴി മാത്രം കുത്തിവയ്പ് എന്ന ശാഠ്യത്തിലായിരുന്നു ആരോഗ്യമന്ത്രാലയം. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഇളവുകളുമായി എത്തുക ആയിരുന്നു. ഇതുസംബന്ധിച്ച മാർഗ രേഖ കേന്ദ്ര സർക്കാർ പുറത്ത് വിട്ടു.
- കലക്ടർ അധ്യക്ഷനായ ജില്ലാതല കർമസമിതിയാണു വർക്ക് പ്ലേസ് വാക്‌സിനേഷൻ കേന്ദ്രത്തിന് അനുമതി നൽകേണ്ടത്. ഇതിനു സ്ഥാപന മേധാവിയുമായി ചർച്ചയാകാം. അനുമതി കിട്ടിയാൽ കുത്തിവയ്പു കേന്ദ്രമെന്ന നിലയിൽ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
- അതതു സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ നോഡൽ ഓഫിസർ ആയി നിയമിക്കണം. റജിസ്‌ട്രേഷൻ മുതൽ സാങ്കേതിക സൗകര്യങ്ങളിൽ വരെ ഇദ്ദേഹം മേൽനോട്ടം വഹിക്കണം.
- അതതു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 45 വയസ്സോ അതിനു മുകളിലോ ഉള്ളവർക്കു മാത്രമാണ് വാക്‌സീൻ. കുടുംബാംഗങ്ങൾ ഉൾപ്പെടെ പുറത്തു നിന്നുള്ളവരെ അനുവദിക്കില്ല.
- പോർട്ടലിലെ റജിസ്‌ട്രേഷൻ ആവശ്യമാണ്. മറ്റ് കുത്തിവയ്പു കേന്ദ്രങ്ങളിലേതു പോലെ, കാത്തിരിപ്പു മുറി, നിരീക്ഷണ മുറി, കുത്തിവയ്പു മുറി തുടങ്ങിയ സൗകര്യങ്ങളും നിർബന്ധം. അതും സ്ഥിരം മുറികളായിരിക്കണം. പന്തൽ പോലെ താൽക്കാലിക സംവിധാനങ്ങൾ അനുവദിക്കില്ല.
- സ്ഥാപനത്തിന് ആശുപത്രിയോ ക്ലിനിക്കോ ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്താം.
- തൊട്ടടുത്തുള്ള സ്ഥിരം വാക്‌സീൻ കേന്ദ്രവുമായി ചേർന്നായിരിക്കും ഇത്തരം കേന്ദ്രം പ്രവർത്തിക്കുക. ഈ കേന്ദ്രത്തിൽ നിന്നായിരിക്കും വാക്‌സീൻ എത്തിക്കേണ്ടത്.