- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ഉദ്ഘാടനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം തുണിക്കടയ്ക്ക തീയിട്ട് സാമൂഹിക വിരുദ്ധർ; ഇരുനില കെട്ടിടം പൂർണമായും കത്തി നശിച്ചു: ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമെന്ന് കടയുടമ
കോഴിക്കോട്: ഉദ്ഘാടനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം തുണിക്കടയ്ക്ക സാമൂഹിക വിരുദ്ധർ തീയിട്ടു. പറമ്പിൽബസാറിൽ പുതുതായി തുടങ്ങിയ തുണിക്കടയാണ് ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസം അജ്ഞാതർ തീയിട്ടു നശിപ്പിച്ചത്. ഇരുനില കെട്ടിടം പൂർണമായി കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. കടയ്ക്ക് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
ഇന്നലെ പുലർച്ചെ 1.50നാണ് സംഭവം. പിക്കപ്പ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം പെട്രോൾ ഒഴിച്ച ശേഷം കടയ്ക്ക് തീ കൊളുത്തുക ആയിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ സംഘത്തെ കാണാമെങ്കിലും മുഖം വ്യക്തമല്ല. വാഹനം മലപ്പുറം റജിസ്‌ട്രേഷനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് സ്റ്റോക്ക് ചെയ്ത വസ്ത്രശേഖരമാണ് കത്തിനശിച്ചത്. ഉടമയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story