- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെറൂൺ നിറത്തിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയായി റിമി ടോമി; മെലിഞ്ഞ് മെലിഞ്ഞ് ഇതെങ്ങോട്ടെന്ന് ആരാധകർ: ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച താരത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഒരു പാട്ടുകാരി എന്നതിലുപരി തന്റെ വായാടിത്തം കൊണ്ട് ആളുകളെ കയ്യിലെടുക്കുന്ന താരമാണ് റിമി. ഒരിക്കൽ ഏഷ്യാനെറ്റ് അവാർഡ് വേദിയിൽ ഷാരൂഖ് ഖാൻ റിമിയെ എടുത്തു പൊക്കിയിരുന്നു. എന്നാൽ തമാശ രൂപേണ എങ്കിലും റിമിക്ക് ഭയങ്കര ഭാരമാണെന്ന് ഷാരൂഖ് പറഞ്ഞു വയ്ക്കുകയും ചെയ്തു.
എന്നാൽ പിന്നീട് റിമി തന്റെ ഭാരം കുറയ്ക്കാനും തുടങ്ങി. ഇപ്പോൾ ഒരു സിനിമാ താരത്തെ പോലെ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് റിമി ടോമി. താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. താരം തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. മറൂൺ നിറത്തിലുള്ള മനോഹര വസ്ത്രത്തിൽ തിളങ്ങിയാണ് റിമി പ്രത്യക്ഷപ്പെട്ടത്. അധികം ആഭരണങ്ങൾ ധരിക്കാതെ സിംപിൾ ലുക്കിലാണ് റിമി. താരത്തിന്റെ ഹെയർ സ്‌റ്റൈലും ഏറെ ശ്രദ്ധേയമായി.
ചുരുങ്ങിയ സമയത്തിനകം വൈറലായ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമായി. റിമി വീണ്ടും മെലിഞ്ഞു സുന്ദരി ആയെന്നാണ് ആരാധകപക്ഷം. 'മെലിഞ്ഞു മെലിഞ്ഞ് ഇതെങ്ങോട്ടാ' എന്നാണ് ചിലരുടെ ചോദ്യം. റിമിക്ക് ഓരോ ദിവസവും പ്രായം കുറഞ്ഞു വരികയാണെന്നും ആരാധകർ പ്രതികരിച്ചു. റിമി തന്റെ ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്.
ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ട്.