- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മ്യാന്മാറിൽ ബ്രോഡ്ബാൻഡ് സർവീസിനും വിലക്ക്; സാറ്റലൈറ്റ് ഡിഷുകൾ പിടിച്ചെടുക്കാനും നടപടി
യാങ്കൂൺ: മ്യാന്മാറിൽ ബ്രോഡ്ബാൻഡ് സർവീസിനും വിലക്ക് ഏർപ്പെടുത്തി. വാർത്താവിലക്ക് കർശനമാക്കുന്നതിന്റെ ഭാഗമായാണ് പട്ടാള ഭരണകൂടം ബ്രോഡ്ബാൻഡ് സർവീസ് തടഞ്ഞു. ബ്രോഡ്ബാൻഡ് നിലച്ചതോടെ ഇടയ്ക്കിടെ എങ്കിലും ലഭിച്ചിരുന്ന ഇന്റർനെറ്റ് കണക്ഷനും ഇല്ലാതായി. വിദേശ ചാനലുകളുടെ പരിപാടികൾ ലഭ്യമാക്കിക്കൊണ്ടിരുന്ന സാറ്റലൈറ്റ് ഡിഷുകൾ പിടിച്ചെടുക്കാനും തുടങ്ങിയിട്ടുണ്ട്.
ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ചില ഓൺലൈൻ വാർത്താ സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. സമൂഹമാധ്യമങ്ങൾക്ക് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തിനകത്ത് നടക്കുന്നത് എന്തെന്നു തന്നെ ജനങ്ങൾക്ക് അറിയാനാവാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
വടക്കു പടിഞ്ഞാറൻ മ്യാന്മറിലെ കലായ് പട്ടണത്തിൽ നാടൻ തോക്കുകളുമായി പട്ടാളത്തെ നേരിട്ടവർക്കു നേരെ നടന്ന വെടിവയ്പിൽ ഇന്നലെ 11 പേർ കൊല്ലപ്പെട്ടു. 18 പേർ അറസ്റ്റിലായി. ദവേയി നഗരത്തിൽ എൻജിനീയർമാരും അദ്ധ്യാപകരും വിദ്യാർത്ഥികളും സമരത്തിനിറങ്ങി.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ ഭരണംം അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനെതിരെ ആരംഭിച്ച സമരം കടുത്ത അടിച്ചമർത്തലിലും ശക്തമായി തുടരുന്നു. പ്രക്ഷോഭത്തിനിടെ പൊലീസിന്റെയും പട്ടാളത്തിന്റെയും വെടിയേറ്റ് അറുന്നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.